Sunday, June 20, 2021
Home News Kerala ആരോഗ്യവകുപ്പ് വീണ ജോർജിന്; മന്ത്രിമാരുടെ ചുമതലകൾ ഇങ്ങനെ

ആരോഗ്യവകുപ്പ് വീണ ജോർജിന്; മന്ത്രിമാരുടെ ചുമതലകൾ ഇങ്ങനെ

പിണറായി സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ചുള്ള തീരുമാനങ്ങൾ പുറത്തുവന്നു തുടങ്ങി. കെ കെ ശൈലജയ്ക്ക് പകരം ആരോഗ്യമന്ത്രിസ്ഥാനത്തേയ്ക്ക് ഇത്തവണ വീണ ജോർജാണ്. കെ എന്‍ ബാലഗോപാല്‍ ധനകാര്യ വകുപ്പ് മന്ത്രിയാകുമ്ബോള്‍ പി രാജീവ് വ്യവസായ വകുപ്പ് കൈകാര്യം ചെയ്യും. ഉന്നത വിദ്യാഭ്യാസ മന്ത്രിയായാണ് ആര്‍ ബിന്ദുവിനെ പരിഗണിക്കുന്നത്. ദേവസ്വം ശിവന്കുട്ടിക്ക് നല്‍കുമെന്നാണ് റിപോര്‍ട്ടുകള്‍.

അതേസമയം ജനതാദളിലെ കൃഷ്ണന്‍കുട്ടിക്ക് വൈദ്യുതി വകുപ്പാണ് നല്‍കിയിരിക്കുന്നത്. എ.കെ. ബാലന്‍ കൈകാര്യം ചെയ്തിരുന്ന നിയമ, പട്ടികജാതിക്ഷേമം വകുപ്പുകളിലേക്ക് കെ. രാധാകൃഷ്ണനെ പരിഗണിച്ചേക്കും. സജി ചെറിയാന് കയര്‍ മേഖലയുടെ ചുമതല നല്‍കിയേക്കാനാണ് സാധ്യത.

ആദ്യമായി മന്ത്രിസഭയില്‍ അംഗമാകുന്ന അഹമ്മദ് ദേവര്‍കോവിലിന് തുറമുഖ വകുപ്പാണ് വിട്ടു നല്‍കുന്നത്. ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷന്‍ പി.എ മുഹമ്മദ് റിയാസിന് പൊതുമരാമത്തും ടൂറിസവും നല്‍കിയിട്ടുണ്ട്. പിണറായി വിജയന്‍- പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, ആസൂത്രണം, മെട്രോ എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യും. എല്ലാ മന്ത്രിമാരുടെയും വകുപ്പുകള്‍ നിശ്ചയിക്കാന്‍ പിണറായി വിജയനെയാണ് ഇടതുമുന്നണിയോഗം ചുമതലപ്പെടുത്തിയിരുന്നത്. ഘടകകക്ഷികളില്‍ എന്‍സിപിയ്ക്കും ജെഡിഎസിനും കഴിഞ്ഞ തവണത്തെ തന്നെ വകുപ്പുകള്‍ നല്‍കും. അതേസമയം കേരളാകോണ്‍ഗ്രസ് എം, ജനാധിപത്യ കേരളാകോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് ഏത് വകുപ്പ് നല്‍കണം എന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതുണ്ട്.

Most Popular