Sunday, July 25, 2021
Home News Kerala പാലത്തായി വിഷയത്തില്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കും മുഖ്യമന്ത്രി

പാലത്തായി വിഷയത്തില്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കും മുഖ്യമന്ത്രി

തിരുവനന്തപുരം ; പാലത്തായി വിഷയത്തില്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലത്തായി പീഡന കേസുമായി ബന്ധപ്പെട്ട് നാട്ടില്‍ വ്യത്യസ്ത അഭിപ്രായമാണ് നിലവിലുള്ളത് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

പ്രതിക്കെതിരെ പോക്‌സോ ചുമത്താതെ കുറ്റപത്രം നല്‍കിയത് ഏറെ വിവാദമുണ്ടാക്കിയിരുന്നു.
കേസ് ഇല്ലാതാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് കെ.മുരളീധരന്‍ എംപി കുറ്റപ്പെടുത്തിയിരുന്നു. പ്രതിക്കു കഴിഞ്ഞദിവസം ജാമ്യം കിട്ടി. ഇതെ തുടര്‍ന്നാണ് ആരോപണം ഉയര്‍ന്നത്.

Most Popular