Wednesday, August 4, 2021
Home News Kerala കേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സര്‍വ കക്ഷി യോഗം

കേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സര്‍വ കക്ഷി യോഗം

തിരുവനന്തപുരം: കേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ പൊതു അഭിപ്രായം. സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വ്വകക്ഷി യോഗത്തെ അറിയിച്ചു. കോവിഡ് വന്‍തോതില്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പാക്കുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍, അടച്ചു പൂട്ടല്‍ ഒന്നിനും പരിഹാരമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യോഗത്തില്‍ പറഞ്ഞു. സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ടെന്ന നിലപാട് ഇടതുമുന്നണിയും യോഗത്തെ അറിയിച്ചിരുന്നു. അതേസമയം, രോഗവ്യാപനം രൂക്ഷമായ സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ധാരണയായിട്ടുണ്ട്.

കൊവിഡിനൊപ്പം ജീവിക്കുന്ന തരത്തിലേക്ക് മാറേണ്ടി വരുമെന്നാണ് പൊതുവേ അഭിപ്രായമുയര്‍ന്നത്. സര്‍വകക്ഷി യോഗം ഓണ്‍ലൈനായാണ് നടക്കുന്നത്. യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിട്ടുണ്ട്.


 

Most Popular