Monday, October 25, 2021
HomeNewsKeralaഅവസാന റൗണ്ടില്‍ അടി പതറി പി കെ ഫിറോസ്; താനൂരിലും എല്‍ഡിഎഫ്

അവസാന റൗണ്ടില്‍ അടി പതറി പി കെ ഫിറോസ്; താനൂരിലും എല്‍ഡിഎഫ്

മലപ്പുറം: താനൂരില്‍ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന് തോല്‍വി. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംഎല്‍എയുമായ വി അബ്ദുറഹിമാനാണ് 700 വോട്ടുകള്‍ക്ക് പി കെ ഫിറോസിനെ തോല്‍പ്പിച്ചത്.

മണ്ഡലം പിടിച്ചെടുക്കാനാണ് ലീഗ് നേതൃത്വം താനൂരില്‍ പികെ ഫിറോസിനെ രംഗത്തിറക്കിയത്. എന്നാല്‍ യുഡിഎഫിന്റെ പ്രതീക്ഷകള്‍ എല്ലാം കാറ്റില്‍ പറത്തി യുവനേതാവിനെ തോല്‍പ്പിച്ച് എല്‍ഡിഎഫ് താനൂര്‍ നിലനിര്‍ത്തുകയായിരുന്നു. കത്വ ഫണ്ട് ഉള്‍പ്പെടെയുള്ള ആരോപണങ്ങളെ മറികടക്കാന്‍ കത്വ അഭിഭാഷകയെ തന്നെ രംഗത്തിറക്കി ഫിറോസ് പ്രചാരണം നടത്തിയിരുന്നു.

വോട്ടെണ്ണലിന്റെ തുടക്കത്തില്‍ പി കെ ഫിറോസ് ആയിരുന്നു മുന്നില്‍. ഏറെ നേരെ ലീഡ് നിലനിര്‍ത്തുകയും ചെയ്തു. എന്നാല്‍ അവസാന റൗണ്ടുകളില്‍ ലീഡ് പിടിച്ചെടുത്ത് ഫോട്ടോ ഫിനിഷില്‍ അബ്ദുറഹിമാന്‍ ഫിറോസിനെ തോല്‍പ്പിക്കുകയായിരുന്നു.

 

Most Popular