Friday, January 28, 2022
HomeNewsKeralaസംസ്ഥാനത്ത് പ്ലസ് ടു ക്ലാസുകള്‍ നാളെ ആരംഭിക്കും

സംസ്ഥാനത്ത് പ്ലസ് ടു ക്ലാസുകള്‍ നാളെ ആരംഭിക്കും

തിരുവനന്തപുരം: പ്ലസ് ടു ഡിജിറ്റല്‍ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ സംപ്രേക്ഷണം ചെയ്യും. ഫസ്റ്റ്ബെല്‍ 2.0 എന്ന പേരില്‍ കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴി രാവിലെ 8.30 മുതല്‍ 10 വരെയും വൈകുന്നേരം 5 മുതല്‍ 6 വരെയുമായാണ് ക്ലാസുകള്‍ നടക്കുക. തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് ക്ലാസുകള്‍ ഉണ്ടാവുക. ഈ ക്ലാസുകള്‍ ഇതേക്രമത്തില്‍ അടുത്ത ആഴ്ച പുനസംപ്രേക്ഷണം ചെയ്യും.

വിവിധ വിഷയങ്ങളില്‍ പ്രതിദിനം അഞ്ച് ക്ലാസുകള്‍ വരെ സംപ്രേക്ഷണം ചെയ്യുന്നുണ്ടെങ്കിലും ഒരു കുട്ടിക്ക് ഒരു ദിവസം പരമാവധി മൂന്നു ക്ലാസുകളേ ഉണ്ടാവൂ. ടിവി ചാനലിനൊപ്പം കൈറ്റ് വിക്ടേഴ്‌സ് ആപ്പിലൂടെയും ക്ലാസുകള്‍ കാണാനാവും. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ALSO WATCH

 

Most Popular