Wednesday, June 23, 2021
Home News Kerala കാസര്‍കോഡ് പോക്‌സോ കേസ് പ്രതി കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ ആത്മഹത്യ ചെയ്തു

കാസര്‍കോഡ് പോക്‌സോ കേസ് പ്രതി കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ ആത്മഹത്യ ചെയ്തു

കാസര്‍കോഡ്: കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ റിമാന്‍ഡ് പ്രതി ആത്മഹത്യ ചെയ്തു. പോക്‌സോ കേസില്‍ റിമാന്‍ഡിലായ മാലോം സ്വദേശി ഷൈജുവാണ് ജീവനൊടുക്കിയത്. ഇയാളുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു.

ഒരാഴ്ച്ച മുമ്പാണ് റിമാന്‍ഡിലായ ഷൈജു നിരീക്ഷണ കേന്ദ്രത്തില്‍ എത്തുന്നത്. ഇന്നാണ് സാംപിള്‍ പരിശോധനാ ഫലം വന്നത്. ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ഇന്ന് വൈകീട്ട് 3.30ഓട് കൂടി ജയിലിലേക്കു കൊണ്ടു പോകാനിരിക്കുകയായിരുന്നു. 3 മണിക്ക് ശുചിമുറിയില്‍ പോകണമെന്ന് ആവശ്യപ്പെട്ട പോയ ഷൈജുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വീടിന് സമീപമുള്ള പതിനാറുകാരനെ ടിവി നന്നാക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലാണ് ഷൈജു റിമാന്‍ഡിലായത്.


 

Most Popular