Friday, June 18, 2021
Home News Kerala മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിനെ ഇടിച്ച വാഹനത്തിന്റെ ഡ്രൈവര്‍ പൊലീസ് കസ്റ്റഡിയില്‍

മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിനെ ഇടിച്ച വാഹനത്തിന്റെ ഡ്രൈവര്‍ പൊലീസ് കസ്റ്റഡിയില്‍

മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിനെ ഇടിച്ച വാഹനത്തിന്റെ ഡ്രൈവര്‍ പൊലീസ് കസ്റ്റഡിയില്‍. സ്റ്റേഷനില്‍ എത്തിച്ച ഡ്രൈവറെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി ജോയിയെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളുടെ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കരമന-കളിയിക്കവിള ദേശീയപാതയില്‍ ഇന്നലെ ഉച്ചയോടെയാണ് മാധ്യമ പ്രവര്‍ത്തകന്‍ എസ്.വി പ്രദീപിന്റെ മരണത്തിനിടയാക്കിയ അപകടം നടന്നത്. പ്രദീപ് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തില്‍ മറ്റൊരു വാഹനം ഇടിയ്ക്കുകയായിരുന്നു. അപകട സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് അപകടത്തിന് പിന്നില്‍ ടിപ്പര്‍ വിഭാഗത്തില്‍പ്പെട്ട വാഹനമാണെന്ന് പോലീസ് സ്ഥിരീകരി ച്ചിരുന്നു. സംഭവത്തില്‍ പ്രദീപിന്റെ അമ്മ വസന്തകുമാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊലക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രദീപിന് സമൂഹമാധ്യമങ്ങളിലടക്കം ഭീഷണിയുണ്ടായിരുന്നതായാണ് അമ്മ വസന്ത കുമാരി പറഞ്ഞത്.

Most Popular