കൊച്ചി ; ചികിത്സാ സഹായമായി ലഭിച്ച തുകയുടെ വിഹിതം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി എന്ന ആരോപണത്തില്‍ സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പിലിന്റെ തുടക്കം മുന്‍ പണമിടപാടുകള്‍ അന്വേഷിക്കുമെന്ന് ഐജി വിജയ് സാഖ്റെ.
സഹായമായി ലഭിച്ച പണത്തിന്റെ വിഹിതം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നുവെന്ന വര്‍ഷയെന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് അന്വേഷണം.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മാതാവിന്റെ ചികിത്സക്കായി സഹായം ആവശ്യപ്പെട്ട് വര്‍ഷ തന്നെയാണ് ഫേസ്ബുക്ക് ലൈവില്‍ എത്തിയത്. വര്‍ഷയോടൊപ്പം ചാരിറ്റി പ്രവര്ത്തകന് സാജന് കേച്ചേരിയും വര്‍ഷയ്ക്ക് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. പണം അക്കൗണ്ടില്‍ എത്തിയതിനു ശേഷമാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്.
പണം വന്നത് ബാങ്ക് അക്കൗണ്ട് വഴിയായതുകൊണ്ട് ഹവാല ഇടപാട് സംശയിക്കുന്നില്ല. എന്നാല്‍, ഇക്കാര്യം വിശദമായി അന്വേഷിച്ച് വ്യക്തത വരുത്തുമെന്നും ഐജി അറിയിച്ചു.