തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്തതിനാല്‍ തലസ്ഥാന നഗരത്തിലെ പോത്തീസ്, രാമചന്ദ്രന് എന്നീ സ്ഥാപനങ്ങളുടെ ലൈസന്‍സ് നഗരസഭ റദ്ദ് ചെയ്തതായി മേയര്‍ കെ ശ്രീകുമാര്‍ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്തതിനാല്‍ ഈ രണ്ട് സ്ഥാപനങ്ങള്‍ക്കും നഗരസഭ നേരത്തേ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. എന്നാല്‍, ഇതൊന്നും പാലിക്കാതെ ഈ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുകയായിരുന്നു. നഗരത്തിലെ കോവിഡ് വ്യാപനത്തിന് ഈ സ്ഥാപനങ്ങള്‍ കാരണമാവുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
നേരത്തേ നടത്തിയ പരിശോധനയില്‍ രാമചന്ദ്രന്‍സിലെ വലിയൊരു വിഭാഗം തൊഴിലാളികള്‍ക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതെല്ലാം തന്നെ നഗരത്തിലെ സാഹചര്യം സങ്കീര്‍ണ്ണമാക്കുന്നതില്‍ പങ്കു വഹിച്ചു എന്നതാണു നഗരസഭയുടെ വിലയിരുത്തല്‍. തുടര്‍ന്നാണ് ഇരു സ്ഥാപനങ്ങളുടെയും ലൈസന്‍സ് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ റദ്ദ് ചെയ്യുന്ന കടുത്ത നടപടിയിലേക്ക് നഗരസഭയെത്തിയത്.