Saturday, September 18, 2021
Home News Kerala ബിആര്‍ ഷെട്ടിയുടെ സ്വത്തുക്കള്‍ മരവിപ്പിച്ചപ്പോഴും വിശ്വസ്തന്റെ സ്വത്തുക്കള്‍ ബിനാമി പേരില്‍ സുരക്ഷിതം

ബിആര്‍ ഷെട്ടിയുടെ സ്വത്തുക്കള്‍ മരവിപ്പിച്ചപ്പോഴും വിശ്വസ്തന്റെ സ്വത്തുക്കള്‍ ബിനാമി പേരില്‍ സുരക്ഷിതം

കൊച്ചി: പ്രമുഖ പ്രവാസി വ്യവസായി ബി ആര്‍ ഷെട്ടിയുടെ വിശ്വസ്തന്‍ പ്രശാന്ത് മങ്കാട്ടിന്റെ സ്വത്തുക്കളില്‍ വലിയൊരു ഭാഗം ബിനാമി പേരുകളില്‍ സുരക്ഷിതമെന്ന് റിപോര്‍ട്ട്. എന്‍എംസി ഹെല്‍ത്ത് കെയര്‍ മേധാവിയും യുഎഇ എക്‌സ്‌ചേഞ്ച് ഉടമയുമായിരുന്ന പ്രമുഖ വ്യവസായി ബി ആര്‍ ഷെട്ടിയുടെ ലോകമെമ്പാടുമുള്ള ആസ്തിവകകള്‍ മരവിപ്പിക്കാന്‍ യു കെ കോടതി ഉത്തരവിട്ടതിന്റെ ഭാഗമായി എന്‍എംസി ഹെല്‍ത്ത് മുന്‍ സിഇഒയും മലയാളിയുമായ പ്രശാന്ത് മങ്കാട്ടിന്റെയും സ്വത്തുക്കളും മരവിപ്പിച്ചിരുന്നു.

എന്നാല്‍, പ്രശാന്ത് സ്വത്തുക്കള്‍ ഭാര്യ ജ്യോതിയുടെയും സഹോദരന്‍ പ്രമോദ് മങ്ങാട്ടിന്റെ ഭാര്യ ശാന്തിയുടേയും പേരിലേക്ക് നേരത്തേ മാറ്റിയതായാണ് വിവരം. സ്വത്തുക്കള്‍ മരവിപ്പിച്ചിട്ടും നെന്മാറിയിലെ മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലായ ‘അവൈറ്റിസ്’ ഇപ്പോഴും തടസങ്ങളില്ലാതെ പ്രവര്‍ത്തിക്കുകയാണെന്ന് ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന്റെ റിപോര്‍ട്ടില്‍ പറയുന്നു.

ഷെട്ടിയുടെ വിശ്വസ്തനായിരുന്ന പ്രശാന്ത് മങ്ങാട്ടാണ് എന്‍എംസി ഹെല്‍ത്ത്‌കെയറിന്റെ തകര്‍ച്ചയ്ക്ക് കാരണക്കാരനായത് എന്നാണ് പുറത്തു വന്ന വിവരം. 335 ദശലക്ഷം മില്യന്‍ ഡോളറിന്റെ ക്രമക്കേടുകള്‍ നടത്തിയതായും ഈ പണം ഉപയോഗിച്ചാണ് 2019 ല്‍ നെന്മാറയിലെ പ്രമുഖ ഹോസ്പിറ്റല്‍ പണിതതെന്നുമാണ് ആരോപണം. കൂടാതെ പല സ്ഥലങ്ങളിലും കോടികളുടെ മൂല്യമുള്ള വസ്തുവകകളും വാങ്ങിയിട്ടുണ്ട്.

ഇപ്പോള്‍ ഇരുവരുടെയും ഭാര്യമാരുടെ പേരിലുള്ള സ്വത്തുക്കള്‍ ഏറ്റെടുക്കാനുള്ള നടപടി ക്രമങ്ങളും അബൂദബി കൊമേഴ്‌സ്യല്‍ ബാങ്ക് നടത്തുന്നുണ്ട്. ബാങ്കിനെ കബളിപ്പിച്ച് കോടികള്‍ തട്ടിയെടുത്തിട്ടുള്ളതിനാല്‍ അത് തിരിച്ചുപിടിക്കാനുള്ള എല്ലാ വഴികളും തേടുന്നുണ്ട്.
ALSO WATCH

Most Popular