Monday, October 25, 2021
HomeEdiotrs Pickസ്വന്തമായി എടിഎം തുടങ്ങാം; മാസം ലക്ഷത്തോളം രൂപ വരുമാനമുണ്ടാക്കാം

സ്വന്തമായി എടിഎം തുടങ്ങാം; മാസം ലക്ഷത്തോളം രൂപ വരുമാനമുണ്ടാക്കാം

കോഴിക്കോട്: നിങ്ങളുടെ സമീപ പ്രദേശത്ത് എടിഎം ഇല്ലെങ്കില്‍ സ്വന്തമായി എടിഎം തുടങ്ങി വരുമാനമുണ്ടാക്കാം. മാസം 50,000 മുതല്‍ ലക്ഷം രൂപ ശരാശരി സമ്പാദിക്കാന്‍ ഇത്തരം എടിഎമ്മുകള്‍ വഴി കഴിയും. റോഡരികില്‍ താഴത്തെ നിലയില്‍ അന്‍പത് മുതല്‍ എണ്‍പത് വരെ ചതുരശ്രയടി സ്ഥലമുള്ള മുറി, അടുത്തുള്ള മറ്റ് എടിഎമ്മുകളില്‍നിന്ന് കുറഞ്ഞത് 100 മീറ്റര്‍ അകലം, മുഴുവന്‍ സമയവും ഒരു കിലോവാട്ട് വൈദ്യുതി, കൂടാതെ സാറ്റലൈറ്റ് ബന്ധം സ്ഥാപിക്കാനുള്ള അനുമതി എന്നിവയുണ്ടെങ്കില്‍ എടിഎം സ്ഥാപിക്കാനാകും. ഇവയില്‍ പലതും വാടകയ്ക്ക് ആണെങ്കിലും മതി.

ഈ എടിഎമ്മില്‍ നടക്കുന്ന ഓരോ പണമിടപാടുകള്‍ക്കും എട്ടു രൂപ വീതവും പിന്‍ നമ്പര്‍ മാറ്റമുള്‍പ്പെടെയുള്ള മറ്റിനങ്ങള്‍ക്ക് രണ്ട് രൂപയും കമ്മീഷനായി ലഭിക്കും. ദിവസം 250 പേര്‍ എടിഎം ഉപയോഗിച്ചാല്‍ ശരാശരി 45,000 രൂപ മാസവരുമാനം കിട്ടും. 500 പേരായാല്‍ 90,000 രൂപ വരെ ലഭിക്കാം. എന്നാല്‍ കരാര്‍ പ്രകാരം, ഒരു വര്‍ഷത്തിനുള്ളില്‍ പിന്തിരിഞ്ഞാല്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി ഈടാക്കും.

ചെലവ് നാലരലക്ഷം
ടാറ്റ ഇന്‍ഡിക്യാഷ്, മുത്തൂറ്റ്, ഇന്ത്യ വണ്‍, ഹിറ്റാച്ചി എന്നീ കമ്പനികളാണ് ഇന്ത്യയില്‍ സ്വന്തമായി എടിഎം സ്ഥാപിക്കാന്‍ സഹായിക്കുന്നത്. സ്വന്തമായി കെട്ടിടസൗകര്യമുള്ളവര്‍ ഒന്നരലക്ഷം രൂപയും അല്ലാത്തവര്‍ രണ്ടു ലക്ഷം രൂപയും സെക്യൂരിറ്റി തുക നല്‍കണം. ഇത് തിരികെ ലഭിക്കുന്ന നിക്ഷേപമാണ്. ഇതിനുപുറമേ മൂന്നു ലക്ഷം രൂപ മൂലധനമായി വേണം. ഈ തുകയാണ് ആദ്യം എടിഎമ്മില്‍ നിറയ്ക്കുക. ഇത് തീരുന്നമുറയ്ക്ക് ഫ്രാഞ്ചൈസിയുടെ കറന്റ് അക്കൗണ്ടില്‍ കമ്പനി തുക നല്‍കും.

പ്രായപൂര്‍ത്തിയായ ഒരു ലക്ഷം പേര്‍ക്ക് 28 എണ്ണം എന്ന നിരക്കിലാണ് ഇന്ന് ഇന്ത്യയില്‍ എടിഎമ്മുകളുള്ളത്. ഇത്രയും പേര്‍ക്ക് 50 എടിഎം എന്നതാണ് ആഗോള ശരാശരി.

Most Popular