Saturday, July 31, 2021
Home News Kerala മന്ത്രി ജലീലിനെതിരേ പ്രതിഷേധം വ്യാപകം; ലാത്തിച്ചാര്‍ജില്‍ വിടി ബല്‍റാം ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്

മന്ത്രി ജലീലിനെതിരേ പ്രതിഷേധം വ്യാപകം; ലാത്തിച്ചാര്‍ജില്‍ വിടി ബല്‍റാം ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്

പാലക്കാട്: എന്‍ഐഎ ഓഫിസില്‍ കെ ടി ജലീല്‍ ചോദ്യംചെയ്യലിനെ നേരിടവെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം. സമരക്കാരെ നേരിടാന്‍ പോലിസും കച്ചമുറുക്കിയതോടെ പലയിടത്തും സംഘര്‍ഷം. കോട്ടയത്ത് കലക്ട്രേറ്റിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പാലക്കാട് വി ടി ബല്‍റാം എംഎല്‍എയ്ക്ക് ലാത്തിചാര്‍ജില്‍ പരിക്കേറ്റു.

പരിക്കേറ്റ യുവമോര്‍ച്ച നേതാക്കളുടെ നില ഗുരുതരമാണെന്നാണ് റിപോര്‍ട്ട്. വൈസ് പ്രസിഡന്റ് അഖില്‍ രവീന്ദ്രന്‍, ജില്ലാ സെക്രട്ടറി ലാല്‍കൃഷ്ണ, വിനീത് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ബാരിക്കേഡില്‍ കാല്‍ കുടുങ്ങിയയാളെ തുടര്‍ച്ചയായി ജലപീരങ്കി വച്ച് നേരിട്ടു. അഖിലിനെ ജീപ്പിലും മര്‍ദിച്ചെന്നാണ് ആരോപണം. ഇവരെ മെഡിക്കല്‍ കോളജിലേക്കു മാറ്റി.

പാലക്കാട്ട് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനുനേരെ ലാത്തിച്ചാര്‍ജില്‍ വി ടി ബലറാം എംഎല്‍എ, പി സരിന്‍ എന്നിവര്‍ക്ക് പരിക്ക്. ഇരുപതു പേര്‍ക്ക് ലാത്തിചാര്‍ജില്‍ പരുക്കേറ്റു. വിടി ബല്‍റാമിന്റെ ഉദ്ഘാടന പ്രസംഗം നടക്കുന്നതിനിടെ പ്രവര്‍തകരും പോലിസും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്. കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചിട്ടും പിരിഞ്ഞു പോകാത്ത പ്രവര്‍ത്തകര്‍ നിരവധി തവണ പോലിസുമായി ഏറ്റുമുട്ടി.

ഇതിനിടെ കലക്ടറേറ്റിലുണ്ടായിരുന്ന മന്ത്രി എകെ ബാലനെ തടയാനും നീക്കമുണ്ടായി. നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കിയ പോലിസ് വാഹനവും പ്രവര്‍ത്തകര്‍ തടഞ്ഞു. പിന്നീട് പോലിസ് വലയം തീര്‍ത്താണ് വാഹനം കടത്തിവിട്ടത്. യുവാക്കളുടെ പ്രതിഷേധം ചോരയില്‍ മുക്കിക്കൊല്ലാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വിടി ബല്‍റാം എംഎല്‍എ പറഞ്ഞു.

Most Popular