തിരുവനന്തപുരം: പിഎസ്സി പരീക്ഷാ രീതി മാറ്റുമെന്ന് ചെയര്‍മാന്‍ എം കെ സക്കീര്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിയ പരീക്ഷകള്‍ സപ്തംബര്‍ മുതല്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
പരീക്ഷകള്‍ രണ്ടുഘട്ടമായാണ് നടത്തുക. ആദ്യഘട്ടത്തില്‍ സ്‌ക്രീനിങ് ടെസ്റ്റാണ്. ഇതില്‍ വിജയിക്കുന്നവര്‍ രണ്ടാംഘട്ട പരീക്ഷയ്ക്ക് യോഗ്യത നേടും. അപേക്ഷകള്‍ കൂടുതലായി വരുന്ന തസ്തികകള്‍ക്കായിരിക്കും പുതിയ പരിഷ്‌കരണം നടപ്പാക്കുന്നത്. പരീക്ഷാരീതി മാറുന്നതോടെ രണ്ടാംഘട്ട പരീക്ഷയ്ക്ക് എത്തുന്നവര്‍ കഴിവുള്ളവരായിരിക്കുമെന്നും യോഗ്യരായവര്‍ നിയമനത്തിന് അര്‍ഹത നേടുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
പത്താംക്ലാസ്, പ്ലസ്ടു, ബിരുദ യോഗ്യതകളുള്ള തസ്തികള്‍ക്ക് വെവ്വേറെ പരീക്ഷകളായിരിക്കും നടത്തുക. സ്‌ക്രീനിങ് ടെസ്റ്റിലെ മാര്‍ക്ക് അന്തിമ റാങ്ക് ലിസ്റ്റിനെ ബാധിക്കില്ല. മെയിന്‍ പരീക്ഷയ്ക്ക് തസ്തികയ്ക്ക് അനുസൃതമായ ചോദ്യങ്ങളാവും ഉണ്ടാകുക. പുതിയതായി അപേക്ഷ ക്ഷണിച്ച തസ്തികകളിലേക്കുള്ള പരീക്ഷകള്‍ ഡിസംബര്‍ മുതല്‍ ആരംഭിക്കും. കെഎഎസ് പ്രിലിമിനറി ഫലം വൈകാതെ പ്രസിദ്ധീകരിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
PSC exam pattern to change: Chairman