ഞായറാഴ്ച പൂര്‍ണ അവധി: കടകള്‍ തുറക്കരുത്; ആളുകള്‍ പുറത്തിറങ്ങാന്‍ പാടില്ല; ടൂവീലറില്‍ ഒരാള്‍ മാത്രം

complete holiday in kerala sunday

തിരുവനന്തപുരം: രാജ്യത്ത് ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിച്ച സാഹചര്യത്തില്‍ കേരളത്തിലെ നിയന്ത്രണങ്ങളും ഇളവുകളും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

ഞായറാഴ്ച സംസ്ഥാനത്ത് പൂര്‍ണ അവധി ആയിരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അന്നേദിവസം, കടകള്‍ തുറക്കാന്‍ പാടുള്ളതല്ല. ആളുകള്‍ വാഹനങ്ങളുമായി പുറത്തിറങ്ങരുത്. അടുത്ത ഞായറാഴ്ച മുതല്‍ ഇത് കര്‍ശനമായി നടപ്പില്‍ വരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സുരക്ഷാ മാനദണ്ഡങ്ങള്‍ ഗ്രീന്‍ സോണിലും പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വകര്യവാഹനങ്ങളില്‍ ഡ്രൈവര്‍ക്കു പുറമേ രണ്ടുപേര്‍ മാത്രമായിരിക്കും അനുവദിക്കുക. ടൂ വീലറില്‍ ഒരാള്‍ മാത്രം. അത്യവശ്യകാര്യങ്ങള്‍ക്കു പോകുന്നതില്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ ഒഴികെ ഇളവ് അനുവദിക്കും.

ആള്‍ക്കൂട്ടം പാടില്ലെന്നും സിനിമാ തിയേറ്ററുകളും ആരാധനാലയങ്ങളും തുറക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ആള്‍ക്കൂട്ടമുണ്ടാക്കുന്ന എല്ലാ പരിപാടികളും ഒഴിവാക്കണം. മദ്യ ഷാപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കില്ല. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാന്‍ പാടില്ലെങ്കിലും ബാര്‍ബര്‍ക്ക് വീടുകളില്‍ പോയി സേവനം നല്‍കാവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബ്യൂട്ടി പാര്‍ലര്‍, മാളുകള്‍ എന്നിവയും തുറക്കാന്‍ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

In a press conference, the Chief Minister announced the restrictions and concessions in Kerala as the country’s lockdown has been extended.