Saturday, April 17, 2021
Home Ediotrs Pick 51ാം വയസ്സില്‍ ആദ്യവോട്ട് ചെയ്ത് ഖത്തര്‍ വ്യവസായി

51ാം വയസ്സില്‍ ആദ്യവോട്ട് ചെയ്ത് ഖത്തര്‍ വ്യവസായി

ദോഹ: അമ്പത്തിയൊന്നാം വയസ്സില്‍ ആദ്യത്തെ വോട്ട് ചെയ്തതിന്റെ ആഹ്ലാദത്തില്‍ ഖത്തര്‍ പ്രവാസി. കായനാട് സ്വദേശി കോല്‍ക്കുന്നേല്‍ ജെബി കെ ജോണ്‍ ആണ് പ്രവാസത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ഇതുവരെ സാധിക്കാതിരുന്ന പൗരാവകാശം വിനിയോഗിച്ചത്. ജെബിയുടെ മകന്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലാണ് ആദ്യമായി വോട്ട് ചെയ്തത്. എന്നാല്‍, ജെബിയുടെ പേര് ആ സമയത്ത് വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്നില്ല.

ഖത്തറില്‍ ബിസിനസ് രംഗത്ത് സജീവമായ ജെബി മിക്കപ്പോഴും തിരഞ്ഞെടുപ്പ് സമയത്ത് നാട്ടിലുണ്ടാകാറില്ല. മകന്‍ വോട്ട് ചെയ്തിട്ടും അപ്പന്‍ ഇതുവരെ വോട്ട് ചെയ്തില്ലെന്ന് പറഞ്ഞ് ബന്ധുക്കളും നാട്ടുകാരും കളിയാക്കാന്‍ തുടങ്ങിയതോടെയാണ് ഇക്കുറി വോട്ട് ചെയ്യാനുറച്ച് പട്ടികയില്‍ പേര് ചേര്‍ത്തത്. വോട്ട് ചെയ്യാന്‍ വേണ്ടി മാത്രമായി അദ്ദേഹം ഖത്തറില്‍ നിന്ന് നാട്ടിലെത്തുകയും ചെയ്തു. മൂന്നു മാസം മുമ്പാണ് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തത്. കായനാട് സെന്റ് ജോര്‍ജ് പള്ളിയിലെ ബൂത്തിലായിരുന്നു ജെബിക്ക് വോട്ട്. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ മണ്ഡലത്തില്‍പ്പെട്ടതാണ് ഈ സ്ഥലം.
ALSO WATCH

Most Popular