2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേരള ബജറ്റിനെ ഖത്തര്‍ സംസ്കൃതി അഭിനന്ദിച്ചു. പ്രവാസി ക്ഷേമം മുന്‍നിര്‍ത്തി നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കുകയും, പ്രവാസി ക്ഷേമനിധി പെന്ഷന് തുക നിലവില്‍ പ്രവാസികളായ ആളുകള്‍ക്ക് 3500 രൂപയും, തിരിച്ചു വന്ന പ്രവാസികള്‍ക്ക് 3000 രൂപയുമായി വര്‍ദ്ധിപ്പിക്കുകയും, പ്രവാസികളുടെ ക്ഷേമത്തിനായി 25 കോടി വകയിരുത്തതുകയും ചെയ്ത ബജറ്റ് സംസ്ഥാനത്തിന്റെ പൊതു വികസനത്തിന് സമാനതകളില്ലാത്ത പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്.
കേരളത്തിന്റെ ഭാവി വികസന കുതിപ്പിന് കൃത്യമായ ദിശാബോധം ഈ ബഡ്ജറ്റിലൂടെ ലക്ഷ്യം വെക്കുന്നുണ്ട്. സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളുടെയും ക്ഷേമം ഉറപ്പാക്കാനും ബജറ്റിലൂടെ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു എന്നും സംസ്കൃതി പത്രക്കുറിപ്പില്‍ പറഞ്ഞു.