ഖത്തറില്‍ നിന്നെത്തിയ വിവരം മറച്ചുവച്ചു; വയനാട്ടില്‍ രണ്ടുപേര്‍ക്കെതിരേ കേസ്

ദോഹ: വിദേശത്തു നിന്നു വന്നതാണെന്ന വിവരം മറച്ചുവച്ച് ഹോംസ്‌റ്റേയില്‍ താമസിച്ച രണ്ടുപേര്‍ക്കെതിരേ മേപ്പാടി പോലിസ് കേസെടുത്തു. ഖത്തറില്‍ നിന്നെത്തി മേപ്പാടിക്കും സമീപം ഹോംസ്‌റ്റേയില്‍ തങ്ങിയ മലപ്പുറം സ്വദേശികള്‍ക്കെതിരേയാണ് കേസെടുത്തത്.

വീടുകളില്‍ നിരീക്ഷണത്തിലിരിക്കേ വീടിനു പുറത്തു സഞ്ചരിക്കുന്നത് ജിയോ ഫെന്‍സിങ് സംവിധാനത്തിലൂടെ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ മാനന്തവാടിയിലും പനമരത്തും രണ്ടുവീതം ആളുകള്‍ക്കെതിരേയും കേസെടുത്തു.