Tuesday, May 18, 2021
Home News Kerala പ്രവാസികള്‍ക്ക് ഉള്‍പ്പെടെ കേരളത്തിലെ ക്വാറന്റീന്‍ നിബന്ധനകളില്‍ മാറ്റം

പ്രവാസികള്‍ക്ക് ഉള്‍പ്പെടെ കേരളത്തിലെ ക്വാറന്റീന്‍ നിബന്ധനകളില്‍ മാറ്റം

തിരുവനന്തപുരം: കേരളത്തില്‍ ക്വാറന്റീന്‍ ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുതുക്കി. ഇതു പ്രകാരം വിദേശത്ത് നിന്നെത്തുന്നവര്‍ക്കും ഇതര സംസ്ഥാനക്കാര്‍ക്കും ആര്‍ടിപിസിആര്‍ ഫലം നെഗറ്റീവ് എങ്കില്‍ ക്വാറന്റീന്‍ വേണ്ട.

പ്രവാസികള്‍ കേരളത്തില്‍ എത്തുമ്പോള്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തുകയും വീട്ടില്‍ ഫലം വരും വരെ ഐസൊലേഷനില്‍ ഇരിക്കുകയും വേണം. നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റീന്‍ ആവശ്യമില്ല. ലക്ഷണങ്ങള്‍ ഉണ്ടാകുന്നുണ്ടോയെന്ന് 7 ദിവസം സ്വയം നിരീക്ഷണം മതി.
കോവിഡ് പോസിറ്റീവ് ആകുന്ന വ്യക്തി നെഗറ്റീവായ ശേഷം ഏഴു ദിവസം കൂടി സമ്പര്‍ക്ക വിലക്കില്‍ കഴിയണം. പ്രാഥമിക സമ്പര്‍ക്കം വഴി രോഗസാധ്യത കൂടുതലുള്ളവര്‍ 14 ദിവസം ക്വാറന്റീന്‍ പാലിക്കണം.

കോവിഡ് രോഗി നെഗറ്റീവായ ശേഷം 7 ദിവസം വരെ അനാവശ്യ യാത്രകളും സാമൂഹിക ഇടപെടലുകളും ഒഴിവാക്കണം. റൂം ക്വാറന്റീന്‍ നിഷ്‌കര്‍ച്ചിരുന്നത് ഒഴിവാക്കി. കോവിഡ് ബാധിതനുമായി ഹൈറിസ്‌ക് സമ്പര്‍ക്കത്തില്‍ വന്നവര്‍ വീട്ടിലോ സ്ഥാപനത്തിലോ 14 ദിവസം റൂം ക്വാറന്റീന്‍ പാലിക്കുകയും ലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരെ ബന്ധപ്പെടുകയോ വേണം. ലക്ഷണങ്ങള്‍ ഒന്നുമില്ലെങ്കില്‍ എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. ഫലം നെഗറ്റീവ് ആണെങ്കിലും തുടര്‍ന്ന് 7 ദിവസം കൂടി ക്വാറന്റീന്‍ തുടരണം.

രോഗം വരാന്‍ സാധ്യത കുറവുള്ള, പ്രാഥമിക സമ്പര്‍ക്കത്തിലുള്ള ആള്‍ 14 ദിവസം അനാവശ്യ യാത്രകള്‍ ഒഴിവാക്കുകയും മാസ്‌ക് ധരിക്കുക, കൈകളുടെ ശുചിത്വം, ചുമയക്കുമ്പോഴും തുമ്മുമ്പോഴും ശുചിത്വ മര്യാദകള്‍ പാലിക്കുക തുടങ്ങിയവ കര്‍ശനമായി പാലിക്കുകയും ചെയ്യണം. കല്യണം, മറ്റ് ചടങ്ങുകള്‍, ജോലി, സന്ദര്‍ശനങ്ങള്‍ തുടങ്ങിയ സാമൂഹിക ഇടപെടലുകള്‍ ഒഴിവാക്കണം.

ബിസിനസ് ആവശ്യങ്ങള്‍ക്കായി കേരളത്തില്‍ എത്തുന്നവര്‍ ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാന യാത്രക്കാര്‍ ഇ ജാഗ്രത പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം. 48 മണിക്കൂറിനുള്ളിലുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് പരിശോധനാഫലം ഹാജരാക്കണം. ആര്‍ടിപിസിആര്‍ പരിശോധന നടത്തിയിട്ടില്ലാത്തവര്‍ കേരളത്തില്‍ എത്തിയാലുടന്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തുകയും ഫലം ലഭിക്കുന്നതുവരെ റൂം ക്വാറന്റീനില്‍ തുടരുകയും ചെയ്യണം. ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നില്ല എങ്കില്‍ 14 ദിവസം റൂം ക്വാറന്റീനില്‍ കഴിയണം.
ALSO WATCH

 

Most Popular