തിരുവനന്തപുരം: കേരളത്തിലെ ഫാം ജേര്‍ണലിസത്തിന്റെ ഉപജ്ഞാതാവായ പ്രമുഖ കൃഷി ശാസ്ത്രജ്ഞന് ആര് ഹേലി അന്തരിച്ചു. കൃഷി വകുപ്പിന്റെ മുന്‍ ഡയറക്ടര്‍ ആയിരുന്ന ഹേലി കേരള കാര്‍ഷിക നയരൂപീകരണ സമിതി അംഗവുമായിരുന്നു. കൃഷിയെ ജനകീയ പ്രസ്ഥാനം ആക്കുന്നതില്‍ നിര്‍ണായ പങ്കുവഹിച്ച വൃക്തിയാണ് ഹേലി. ആകാശവാണിയിലെ വയലും വീടും, ദൂരദര്‍ശനിലെ നാട്ടിന്‍പുറം എന്നീ പരിപാടികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഹേലി കാര്‍ഷിക സംബന്ധിയായ നിരവധി ലേഖനങ്ങള്‍ ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും എഴുതി ശ്രദ്ധേയനായിരുന്നു.