Wednesday, November 30, 2022
HomeNewsKeralaകാലടി സര്‍വ്വകലാശാലയില്‍ റാങ്ക് ലിസ്റ്റ് അട്ടിമറി; എംബി രാജേഷിന്റെ ഭാര്യയുടെ നിയമനം വിവാദത്തില്‍

കാലടി സര്‍വ്വകലാശാലയില്‍ റാങ്ക് ലിസ്റ്റ് അട്ടിമറി; എംബി രാജേഷിന്റെ ഭാര്യയുടെ നിയമനം വിവാദത്തില്‍

കാലടി സര്‍വകലാശാല മലയാളം വിഭാഗത്തില്‍ എം. ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമനത്തിനെതിരെ ഇന്റര്‍വ്യൂ ബോര്‍ഡംഗങ്ങള്‍. നിനിത കണിച്ചേരിയുടെ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്റര്‍വ്യൂ ബോര്‍ഡിലെ 3 അംഗങ്ങള്‍ വിസിക്ക് കത്തയച്ചു. അഭിമുഖത്തില്‍ ഒന്നാം സ്ഥാനത്തെത്തിയവര്‍ക്കല്ല നിയമനം നല്‍കിയതെന്നാണ് പരാതി. നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സെവ് യൂണിവേഴ്‌സിറ്റിയും ഗവര്‍ണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

കാലടി സര്‍വ്വകലാശാലയില്‍ മലയാള വിഭാഗത്തിലേക്ക് കഴിഞ്ഞ ദിവസം അഭിമുഖം നടക്കുകയും നിയമനം അംഗീകരിക്കുകയും ചെയ്തിരുന്നു. മലയാള വിഭാഗത്തില്‍ മുസ്‌ലിം സംവരണ വിഭാഗത്തില്‍ ഒരു ഒഴിവാണ് ഉണ്ടായിരുന്നത്. റാങ്ക് ലിസ്റ്റ് പ്രകാരം നിയമനം നല്‍കിയിരിക്കുന്നത് പാലക്കാട് മുന്‍ എംപി എം ബി രാജേഷിന്റെ ഭാര്യയായ നിനിത കണിച്ചേരിക്കാണ്.

Most Popular