Sunday, May 16, 2021
Home Ediotrs Pick സിദ്ദീഖ് കാപ്പന്‍ താടിയെല്ല് പൊട്ടി ചങ്ങലയില്‍ ബന്ധിതനായി ആശുപത്രിയില്‍; മോചനം തേടി സുപ്രിം കോടതി ചീഫ്...

സിദ്ദീഖ് കാപ്പന്‍ താടിയെല്ല് പൊട്ടി ചങ്ങലയില്‍ ബന്ധിതനായി ആശുപത്രിയില്‍; മോചനം തേടി സുപ്രിം കോടതി ചീഫ് ജസ്റ്റിസിന് 11 എംപിമാരുടെ കത്ത്

ന്യൂഡല്‍ഹി: യുപി സര്‍ക്കാര്‍ കള്ളക്കേസ് ചുമത്തി ജലിലില്‍ അടച്ച സിദ്ദീഖ് കാപ്പന്റെ മോചനത്തിന് സമ്മര്‍ദ്ദം ശക്തമാവുന്നു. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ മധുര മെഡിക്കല്‍ കോളജില്‍ കഴിയുന്ന മലയാളി പത്രപവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ഹരജി അടിയന്തരമായി പരിഗണിക്കണമെന്നും മാനുഷിക പരിഗണന വെച്ച് അദ്ദേഹത്തെ തുടര്‍ ചികിത്സയ്ക്കായി ഡല്‍ഹി എയിംസിലേയ്ക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണയ്ക്ക് പതിനൊന്ന് എംപിമാര്‍ സംയുക്തമായി കത്ത് നല്‍കി.

കെ സുധാകരന്‍ എംപിയാണ് ഇക്കാര്യം അറിയിച്ചത്.
മധുര മെഡിക്കല്‍ കോളജില്‍ താടിയെല്ല് പൊട്ടിയ നിലയില്‍ മൃഗത്തെപോലെ ചങ്ങലയിലാണ് അദ്ദേഹം ആശുപത്രി കിടക്കയില്‍ തടവില്‍ കഴിയുന്നത്. അദ്ദേഹത്തിന് കൊറോണയും ബാധിച്ചിരിക്കയാണ്. സിദ്ദീഖ് കാപ്പന് വേണ്ടി കഴിഞ്ഞ ആറു മാസത്തിനിടെ ഏഴു തവണ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയലില്‍ സ്വീകരിച്ചിരുന്നു. അജ്ഞാതമായ കാരണങ്ങളാല്‍ അപേക്ഷ ഒരിക്കലും തീര്‍പ്പാക്കിയിട്ടില്ല.

സിദ്ദീഖ് കാപ്പന്‍ ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ തന്റെ ചുമതലകള്‍ നിറവേറ്റുന്നതിനായാണ് ഹത്രാസിലേയ്ക്ക് പോയത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 5 നാണ് അദ്ദേഹം മധുരയില്‍ വച്ച് അറസ്റ്റിലാകുന്നത്. നമ്മുടെ ഭരണഘടനയുടെ രക്ഷാധികാരി എന്ന നിലയില്‍ ഇക്കാര്യം പുനഃപരിശോധിക്കണം. ഹേബിയസ് കോര്‍പ്പസ് അപേക്ഷ തീര്‍പ്പാക്കുന്നതുവരെ സിദ്ദിഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കാനും മധുരയില്‍ നിന്ന് അദ്ദേഹത്തെ മാറ്റാന്‍ ആവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിക്കണമെന്നും എംപിമാരായ കെ മുരളീധരന്‍, ഇ ടി മുഹമ്മദ് ബഷീര്‍, വി കെ ശ്രീകണ്ഠന്‍, രമ്യ ഹരിദാസ്, ബെന്നി ബഹനാന്‍, ടി എന്‍ പ്രതാപന്‍, ഡീന്‍ കുര്യാക്കോസ്, ആന്റോ ആന്റണി, എന്‍ കെ പ്രേമചന്ദ്രന്‍, പി വി അബ്ദുല്‍ വഹാബ് തുടങ്ങിയവര്‍ക്കൊപ്പം ചീഫ് ജസ്റ്റിസിനോട് കത്ത് മുഖേന അഭ്യര്‍ത്ഥിച്ചു.
ALSO WATCH

 

Most Popular