Tuesday, June 15, 2021
Home News Kerala മതം അനുഭവിക്കാനുള്ളതാണ്: ഡോ.സാലിം ഫൈസി കൊളത്തൂര്‍

മതം അനുഭവിക്കാനുള്ളതാണ്: ഡോ.സാലിം ഫൈസി കൊളത്തൂര്‍

കണിയാമ്പറ്റ: മത വിശ്വാസങ്ങളും അനുഷ്ടാനങ്ങളും ജീവിതത്തിന്റെ അനുഭവങ്ങളായിത്തീരേണ്ടതാണെന്ന് പ്രമുഖ മന:ശാസ്ത്ര പണ്ഡിതന്‍ ഡോ. സാലിം ഫൈസി കൊളത്തൂര്‍ പറഞ്ഞു. ജീവിതത്തിന്റെ അനുഭൂതിയാക്കേണ്ട മതകാര്യങ്ങളെ കേവലം പറയാനും കേള്‍ക്കാനും മാത്രമായി പരിമിതിപ്പെടുത്തിയതാണ് വര്‍ത്തമാന കാലത്തെ ദുരന്തമെന്നും മതം അനുഭവമാവണമെങ്കില്‍ അഹ്ലു സുന്നത്തി വല്‍ ജമാഅയുടെ ആശയ- ആ ചാരങ്ങളിലൂടെ മാത്രമെ സാധ്യമാവൂ എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. എസ്.വൈ.എസ്. ജില്ലാ ആമില സമിതി മില്ല്മുക്ക് ഹയാത്തുല്‍ ഇസ്ലാം സെക്കണ്ടറി മദ്‌റസയില്‍ സംഘടിപ്പിച്ച ദീബാജ ക്യാമ്പില്‍ ആത്മീയതയുടെ അനുഭവം എന്ന സെഷനില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത ജില്ലാ സെക്രട്ടറി എസ്.മുഹമ്മദ് ദാരിമി ഉല്‍ഘാടനം ചെയ്തു. ജില്ലാ റഈസ് മുജീബ് ഫൈസി കമ്പളക്കാട് അദ്ധ്യക്ഷനായി മെടിറ്റേഷന്‍ സെഷന് സാജിഹുഷമീര്‍ അസ്ഹരി നേതൃത്വം നല്‍കി. ഇബ്രാഹീം ഫൈസി പേരാല്‍, കെ മുഹമ്മദ്കുട്ടി ഹസനി, കെ എ നാസര്‍ മൗലവി, കെ സി കെ തങ്ങള്‍, പി സുബൈര്‍ ഹാജി, അലി കെ വയനാട്, സിദ്ധീഖ് പിണങ്ങോട്, അബ്ദുറഹ്മാന്‍ ഫൈസി, മൂസ ഹാജി അറക്ക, കുഞ്ഞമ്മദ് മില്ലുമുക്ക്, നൗഷാദ് മുബാറക്, അന്‍വര്‍ ഇടിയംവയല്‍, നാസര്‍ സുല്‍ത്താന്‍ സംസാരിച്ചു. ജില്ലാ കണ്‍വീനര്‍ ടി കെ അബൂബക്കര്‍ മൗലവി സ്വാഗതവും സി എച് അഷ്റഫ് നന്ദിയും പറഞ്ഞു.

Most Popular