Tuesday, June 15, 2021
Home News Kerala ജീവിച്ചിരിപ്പില്ലെന്ന് റിപ്പോർട്ട്; ചരിത്രകാരൻ എം.ജി.എസ് നാരായണന് തപാൽ വോട്ട് ചെയ്യാനായില്ല

ജീവിച്ചിരിപ്പില്ലെന്ന് റിപ്പോർട്ട്; ചരിത്രകാരൻ എം.ജി.എസ് നാരായണന് തപാൽ വോട്ട് ചെയ്യാനായില്ല

തപാല്‍ വോട്ട് ചെയ്യാനാകാതെ ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍. മലാപ്പറമ്പിലെ ബി.എല്‍.ഒ (ബൂത്ത് ലെവല്‍ ഓഫീസര്‍) സുരേഷാണ് എം.ജി.എസ് മരിച്ചെന്ന സമൂഹമാധ്യമത്തിലെ അറിയിപ്പുകണ്ട് കൂടുതല്‍ അന്വേഷണം നടത്താതെ തപാല്‍ വോട്ടിനുള്ള പട്ടികയില്‍ നിന്ന് അദ്ദേഹത്തിന്റെ പേര് ഒഴിവാക്കിയത്. കഴിഞ്ഞ ദിവസം അയല്‍വാസികളായ 80 കഴിഞ്ഞ രണ്ടുപേര്‍ വോട്ടുചെയ്തപ്പോഴാണ് പട്ടികയില്‍ എം.ജി.എസിന്റെ പേരില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടതെന്ന് അദ്ദേഹത്തിന്റെ ഭാര്യ പ്രേമലത വ്യക്തമാക്കി.

ബി.എല്‍.ഒയ്ക്ക് പിഴവ് പറ്റിയതാണെന്നും വോട്ടര്‍പട്ടികയില്‍ പേരുള്ളതിനാല്‍ എപ്രില്‍ ആറിന് പോളിങ് ബൂത്തില്‍ എം.ജി.എസിന് വോട്ട് ചെയ്യാന്‍ പ്രത്യേക സൗകര്യമൊരുക്കുമെന്നും കോഴിക്കോട് ജില്ലാ കലക്ടര്‍ എസ് സാംബശിവറാവു അറിയിച്ചിരുന്നു. എന്നാല്‍ ശാരീരിക അവശതകള്‍ കാരണം ബൂത്തിലെത്താനാകില്ലെന്നാണ് കുടുംബം പറയുന്നത്. മലാപ്പറമ്പ് എല്‍.പി സ്‌കൂളിലെ ബൂത്തിലാണ് എം.ജി.എസിന് വോട്ട്. അതേസമയം കോവിഡ് പശ്ചാത്തലത്തില്‍ 80 വയസ്സിനുമേല്‍ പ്രായമുള്ളവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തപാല്‍ വോട്ട് അനുവദിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കും.

 

Most Popular