Wednesday, June 23, 2021
Home News Kerala ലുലുമാളിലെ ട്രോളിയില്‍ തോക്കും വെടിയുണ്ടകളും ഉപേക്ഷിച്ച നിലയില്‍; കത്തില്‍ സമുദായ രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍

ലുലുമാളിലെ ട്രോളിയില്‍ തോക്കും വെടിയുണ്ടകളും ഉപേക്ഷിച്ച നിലയില്‍; കത്തില്‍ സമുദായ രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍

കളമശ്ശേരി: കൊച്ചിയിലെ ലുലു മാളില്‍ തോക്കും വെടിയുണ്ടകളും കണ്ടെത്തി. ശനിയാഴ്ച ഉച്ചക്ക് 12 ഓടെയാണ് മാളിന്റെ മുന്‍വശത്തെ ട്രോളി പാര്‍ക്കിങ് ഏരിയയില്‍ പഴക്കം ചെന്ന കാത്തോക്കും തിരകളും കണ്ടെത്തിയത്. സഞ്ചിയില്‍ സൂക്ഷിച്ചിരുന്ന തോക്ക് സുരക്ഷാജീവനക്കാരാണ് കണ്ടെടുത്തത്.

1964 മോഡല്‍ റിവോള്‍വറാണിതെന്ന് പോലിസ് പറഞ്ഞു. വയോധികനായ ഒരാള്‍ സഞ്ചി ട്രോളിയില്‍ വെക്കുന്നത് സിസി ടിവി ദൃശ്യങ്ങളില്‍ കണ്ടതായി പോലിസ് അറിയിച്ചു. എന്നാല്‍, ആളെ തിരിച്ചറിഞ്ഞിട്ടില്ല. തോക്കും തിരകളും കസ്റ്റഡിയിലെടുത്ത കളമശ്ശേരി പോലിസ് കേസെടുത്ത് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.

തോക്ക് വച്ചയാള്‍ പോയ കാറിന്റെ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ചില സമുദായ രാഷ്ട്രീയ നേതാക്കളുടെ പേരുകളടങ്ങിയ കത്തും കൂട്ടത്തിലുണ്ടായിരുന്നു. കാറിന്റെ നമ്പര്‍ ലഭിച്ചതായും സൂചനയുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് പോലിസ് അറിയിച്ചു.
ALSO WATCH

Most Popular