Thursday, January 27, 2022
HomeNewsKeralaപോലിസില്‍ ആര്‍എസ്എസ് നുഴഞ്ഞു കയറ്റം; ആഭ്യന്തര വകുപ്പിനെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഎം സമ്മേളനം

പോലിസില്‍ ആര്‍എസ്എസ് നുഴഞ്ഞു കയറ്റം; ആഭ്യന്തര വകുപ്പിനെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഎം സമ്മേളനം

പത്തനംതിട്ട: പോലിസിലെയും സിവില്‍ സര്‍വീസിലെയും ആര്‍എസ്എസ് നുഴഞ്ഞു കയറ്റത്തില്‍ സര്‍ക്കാരിനെതിരേ സിപിഎം സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം. സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ പൊതു ചര്‍ച്ചയിലാണ് ആഭ്യന്തര വകുപ്പിനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്.

പോലിസിലും സിവില്‍ സര്‍വീസിലും ആര്‍എസ്എസുകാരുടെ കടന്ന് കയറ്റമുണ്ട്. പല കാര്യങ്ങളിലും പൊലിസിന്റെ പ്രവര്‍ത്തനം സര്‍ക്കാരിന് അവമതിപ്പുണ്ടാക്കി, ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി ശ്രദ്ധിക്കണം. പോലിസ് സേനയില്‍ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരണമെന്നും പൊതുചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.

ദേവസ്വം ബോര്‍ഡ് സ്ഥാനങ്ങളില്‍ പാര്‍ട്ടി നേതാക്കളെ കൊണ്ടു വരുന്നതിനെതിരെയും ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു. വൈരുദ്ധ്യാത്മക ദൗതികവാദം പറയുന്നവര്‍ ശബരിമലയിലെത്തി കുമ്പിടുന്നത് ശരിയല്ല. ഇത്തരം നടപടികള്‍ ഭക്തരെയും നാട്ടുകാരെയും ഒരുപോലെ കബളിപ്പിക്കുന്നതാണെന്നാണ് വിമര്‍ശനം.

അതേസമയം, കോവിഡ് കാലത്ത് പോലിസ് മികച്ച പ്രവര്‍ത്തനം നടത്തിയെന്നും വിലയിരുത്തലുണ്ടായി.

 

Most Popular