Monday, June 14, 2021
Home News Kerala എസ്.വൈ.എസ്. മിഹ്റാജ് സംഗമവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു

എസ്.വൈ.എസ്. മിഹ്റാജ് സംഗമവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു

കല്‍പ്പറ്റ: പ്രവാചകര്‍ മുഹമ്മദ് നബിയുടെ ജീവിതത്തിലുണ്ടായ ഇസ്‌റാഅ – മിഅ്‌റാജ് സംഭവങ്ങളുടെ ചരിത്ര പശ്ചാതലത്തില്‍ സുന്നി യുവജന സംഘം (എസ്.വൈ.എസ്) ജില്ലാ കമ്മിറ്റി പ്രത്യക സംഗമവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു കല്‍പ്പറ്റ സമസ്ത ജില്ലാ കാര്യാലയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് കെ.മുഹമ്മദ് കുട്ടി ഹസനി കണിയാമ്പറ്റ അദ്ധ്യക്ഷനായി ജംഇയ്യത്തുല്‍ ഖുത്വബാ ജില്ലാ സെക്രട്ടറി മുജീബ് ഫൈസി കമ്പളക്കാട് മിഅ്‌റാജ് പ്രഭാഷണം നിര്‍വഹിച്ചു. ഇസ്‌റാഉം മിഅ്‌റാജും പ്രവാചകര്‍ക്കുള്ള ആദരവും വിശ്വാസികള്‍ക്ക് ആത്മ ധൈര്യവും നല്‍കുന്ന സംഭവങ്ങളാണെന്നും ഇതിന് പ്രാര്‍ത്ഥന നിര്‍വഹിച്ചും നോമ്പനുഷ്ടിച്ചും നന്ദി പ്രകടിപ്പിക്കല്‍ വിശ്വാസികള്‍ക്ക് ബാധ്യതയാണെന്നും അദ്ദേഹം ഉല്‍ബോധിപ്പിച്ചു. സയ്യിദ് കെ.സി. കെ.തങ്ങള്‍ താഴത്തൂര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി സി കെ ഷംസുദ്ധീന്‍ റഹ്മാനി ,വി കെ അബ്ദുറഹ്മാന്‍ ദാരിമി ,സിദ്ധീഖ് പിണങ്ങോട് , എ കെ മുഹമ്മദ് ദാരിമി , ടി കെ അബൂബക്കര്‍ മൗലവി ,എ കെ സുലൈമാന്‍ മൗലവി ,ഹാരിസ് ബാദുഷ ,എം സി ഉമര്‍ മൗലവി വെള്ളമുണ്ട ,അസീസ് ആണ്ടൂര്‍ സംസാരിച്ചു കെ എ നാസര്‍ മൗലവി സ്വാഗതവും അലി കെ വയനാട് നന്ദിയും പറഞ്ഞു

 

Most Popular