Monday, June 14, 2021
Home News Kerala സൈതാലിക്ക് ഇന്‍കാസ് ഖത്തര്‍ കൊയിലാണ്ടി മണ്ഡലം യാത്രയയപ്പ് നല്‍കി

സൈതാലിക്ക് ഇന്‍കാസ് ഖത്തര്‍ കൊയിലാണ്ടി മണ്ഡലം യാത്രയയപ്പ് നല്‍കി

ദോഹ: 40 വര്‍ഷത്തെ ഖത്തര്‍ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മാറഞ്ചേരി മണ്ഡലം ഇന്‍കാസ് കമ്മിറ്റിയുടെ മുഖ്യ രക്ഷാധികാരിയായ സൈതാലിക്കക്ക് യാത്രയയപ്പ് നല്‍കി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടന്ന ചടങ്ങില്‍ ഇന്‍കാസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഷ്റഫ് വടകര മൊമെന്റ്റോ നല്‍കി ആദരിച്ചു.

ഇന്‍കാസ് മലപ്പുറം ജില്ലാ സെക്രട്ടറി K.S ഹമീദ്, കോഴിക്കോട് ജില്ലാ സെക്രെട്ടറി നദീം മനാര്‍ എന്നിവര്‍ സംബന്ധിച്ചു. മണ്ഡലം പ്രസിഡന്റ് നജീബ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സമീര്‍ മുഹമ്മദ്, ഹാരിസ് ബാബു, ഫൈസല്‍, നസിം, ഷാജി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. ബാബു അചാട്ടേല്‍ സ്വാഗതവും സാജുദ്ധീന്‍ നന്ദിയും പറഞ്ഞു.

Most Popular