സമസ്ത പൊതു പരീക്ഷകള്‍ മാറ്റിവച്ചു

madrasa exam kerala

ചേളാരി: കോവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ഏപ്രില്‍ മാസത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെ നടത്താനിരുന്ന പൊതു പരീക്ഷകള്‍ മാറ്റിവച്ചു.

2020 ഏപ്രില്‍ 3,4,5 തിയ്യതികളില്‍ വിദേശങ്ങളിലും 4,5,6 തിയ്യതികളില്‍ ഇന്ത്യയിലും നടത്താന്‍ നിശ്ചയിച്ച അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലെ മദ്‌റസ, പൊതു പരീക്ഷകളും ഏപ്രില്‍ 11, 12, 13 തിയ്യതികളില്‍ നിശ്ചയിച്ച ഫാളില ഒന്നാം വര്‍ഷ പരീക്ഷകളും മാറ്റിവച്ചതായി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ എം ടി അബ്ദുല്ല മുസ്ല്യാര്‍ അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

samastha madrasa exam postponed