Monday, September 27, 2021
Home News Kerala പെരുന്നാള്‍ നമസ്‌കാരത്തിന് നിയന്ത്രണങ്ങളോടെ അനുമതി നല്‍കണമെന്ന് സമസ്ത

പെരുന്നാള്‍ നമസ്‌കാരത്തിന് നിയന്ത്രണങ്ങളോടെ അനുമതി നല്‍കണമെന്ന് സമസ്ത

കോഴിക്കോട്: പെരുന്നാള്‍ നമസ്‌കാരത്തിന് നിയന്ത്രണങ്ങളോടെ അനുമതി നല്‍കണമെന്ന് സമസ്ത. കോവിഡ് വൈറസ് വ്യാപനം കുറവുള്ള ഗ്രാമപ്രദേശങ്ങളില്‍ പള്ളികള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഒരു നാടിന്റെ പല സ്ഥലങ്ങളിലായി നമസ്‌കരിക്കാന്‍ അനുമതി നല്‍കിയാല്‍ കുറഞ്ഞ ആളുകളേ നമസ്‌കാരത്തിന് ഉണ്ടാവൂ. കല്യാണത്തിന് 50 പേര്‍ കൂടുന്നതിനേക്കാള്‍ ബുദ്ധിമുട്ട് അതുണ്ടാക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു നാട്ടില്‍ രണ്ടോ മൂന്നോ ജുമുഅ നമസ്‌കാരത്തിനും അവസരം നല്‍കണം. ഉപാധികളോടെയുള്ള അനുമതി മതപരമായ ചടങ്ങുകള്‍ക്ക് അനുവദിച്ച് തരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പള്ളികള്‍ അനന്തമായി അടച്ചിടുന്നത് വിശ്വാസികള്‍ക്ക് വേദനുയുണ്ടാക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ സമസ്ത ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞിരുന്നു. അതേ സമയം, പെരുന്നാള്‍ നമസ്‌കാരം വീട്ടില്‍ ആക്കാമെന്ന് പണ്ഡിതന്മാര്‍ സമ്മതിച്ചതായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.


 

Most Popular