Tuesday, June 22, 2021
Home News Kerala പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തി പ്രകടിപ്പിച്ച് സമസ്ത; നിയമസഭയില്‍ ജമാഅത്തിനെ ഒപ്പം കൂട്ടിയാല്‍ യുഡിഎഫിനെ എതിര്‍ക്കും

പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തി പ്രകടിപ്പിച്ച് സമസ്ത; നിയമസഭയില്‍ ജമാഅത്തിനെ ഒപ്പം കൂട്ടിയാല്‍ യുഡിഎഫിനെ എതിര്‍ക്കും

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട് ജില്ലയില്‍ നടത്തിയ കേരള പര്യടനത്തില്‍ നിന്ന് ജമാഅത്തെ ഇസ്ലാമിനെ ഒഴിവാക്കിയ മഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി സമസ്ത. മതരാഷ്ട്രവാദം ഉന്നയിക്കുന്നവരെ ഈ വേദിയില്‍ കണ്ടില്ലെന്ന് സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കം പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയെ ഒഴിവാക്കുക എന്നത് സമസ്തയുടെ ആദര്‍ശത്തിന്റെ ഭാഗമാണ്. അത് മുഖ്യമന്ത്രി ഏറ്റെടുത്തതിനെ സ്വാഗതം ചെയ്യുന്നുവെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ ജമാഅത്തിനെ കൂട്ടുപിടിച്ചാല്‍ യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്നും ഉമര്‍ ഫൈസി വ്യക്തമാക്കി.

pinarayi kerala paryadanam2

സംസ്ഥാന സര്‍ക്കാറിന്റെത് മോശമല്ലാത്ത പ്രവര്‍ത്തനമാണ്. കാര്യങ്ങളില്‍ അനുകൂലമായ പ്രതികരണമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. മതരാഷ്ട്രവാദം ഉന്നയിക്കുന്നവരെ നിരുത്സാഹപ്പെടുത്തേണ്ടതും ഇല്ലയ്മ ചെയ്യേണ്ടതുമാണ്. പോരായ്മകള്‍ ഉണ്ടെങ്കിലും പിണറായി സര്‍ക്കാരില്‍ സംതൃപ്തരാണെന്നും അദ്ദേഹം പ്രതികരിച്ചു.

കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ ഇന്നലെ രാത്രി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇന്നത്തെ യോഗത്തിന് കാന്തപുരത്തിന്റെ മകന്‍ അബ്ദുല്‍ ഹക്കീം അസ്ഹരിയാണ് പങ്കെടുത്തത്.

Most Popular