റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 44 പേര് കൂടി മരിച്ചു. 3,139 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 2331 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഹുഫൂഫ് (159), തായിഫ് (145) റിയാദ് (136) എന്നീ നഗരങ്ങളിലാണ് രോഗബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്.
ചികിത്സയില്‍ കഴിയുന്ന 45,157 പേരില്‍ 2,143 പേരുടെ നില ഗുരുതരമാണ്. ആകെ മരിച്ചവരുടെ എണ്ണം 2,601 ആയും രോഗബാധിതരുടെ എണ്ണം 2,58,156 ആയും ഉയര്‍ന്നു. 2,10,398 ആണ് രോഗമുക്തരുടെ എണ്ണം.