Monday, May 23, 2022
HomeNewsKeralaസൗദിയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

സൗദിയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: എറണാകുളം സ്വദേശി റിയാദിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു. പെരുമ്പാവൂര്‍ മുടിക്കല്‍ സ്വദേശി കുറുപ്പശ്ശേരി വീട്ടില്‍ ഷാജഹാന്റെ മകന്‍ ബാസില്‍ ഷാജഹാന്‍ (24) ആണ് മരിച്ചത്. മൂന്നു വര്‍ഷമായി ബദീഅയില്‍ ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു.

ശനിയാഴ്ച പുലര്‍ച്ചെ നാലിന് താമസസ്ഥലത്ത് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മാതാവ്: സീനത്ത്. സഹോദരന്‍: മുഹമ്മദ്. മൃതദേഹം ശുമൈസി മോര്‍ച്ചറിയിലേക്ക് മാറ്റി. നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങളുമായി പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

 

Most Popular