Friday, July 23, 2021
Home News Kerala എസ്ഡിപിഐ രണ്ടാംഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

എസ്ഡിപിഐ രണ്ടാംഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: കേരള നിയമസഭയിലേക്ക് മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ രണ്ടാംഘട്ട പട്ടിക എസ്ഡിപിഐ പ്രഖ്യാപിച്ചു. ഇന്ന് കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസിയാണ് സ്ഥാനാര്‍ഥികളുടെ പേര് പ്രഖ്യാപിച്ചത്. ഇര്‍ഷാദ് കന്യാകുളങ്ങര(നെടുമങ്ങാട്), റിയാസ് അയത്തില്‍(ഇരവിപുരം), അഡ്വ ഫൈസി എം പാഷ(പത്തനാപുരം), നിസാമുദ്ദീന്‍(ചങ്ങനാശ്ശേരി), ടി വി മൂസ(കോതമംഗലം), ചന്ദ്രന്‍ തിയത്ത്(ചേലക്കര), ടി എം മുസ്തഫ കുളപ്പുള്ളി(ഷൊര്‍ണൂര്‍), ഹസന്‍ ചിയാനൂര്‍(തവനൂര്‍), അഷ്‌റഫ് പുത്തനത്താണി(തിരൂര്‍), ഇസ്മാഈല്‍ കമ്മന( പേരാമ്പ്ര), ജമാല്‍ ചാലിയം(ബേപ്പൂര്‍), മുസ്തഫ കൊമ്മേരി(കൊടുവള്ളി), ബബിത കെബി(മാനന്തവാടി), കെകെ അബ്ദുല്‍ ജബ്ബാര്‍(അഴീക്കോട്), ബഷീര്‍ കണ്ണാടിപ്പറമ്പ്(ധര്‍മടം), റഫീക്ക് കീച്ചേരി(മട്ടന്നൂര്‍), സമദ് അമ്പലത്തറ(കാഞ്ഞങ്ങാട്) എന്നിവരാണ് രണ്ടാം ഘട്ടത്തില്‍ പ്രഖ്യാപിക്കപ്പെട്ട സ്ഥാനാര്‍ഥികള്‍.

ധ്രുവീകരണ രാഷ്ട്രീയത്തിനെതിരേ ജനകീയ ബദല്‍ എന്നതാണ് എസ്ഡിപിഐയുട മുദ്രാവാക്യമെന്ന് അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. ബിജെപിയുടെ വര്‍ഗീയ നീക്കത്തിനെതിരേ ശക്തമായ പ്രതികരണം എല്‍ഡിഎഫിന്റെയോ യുഡിഎഫിന്റെയോ ഭാഗത്ത് നിന്നുണ്ടാകില്ല. ബിജെപിയുടെ ധ്രൂവീകരണ നീക്കത്തിനെതിരേയും അതിന് കൂട്ടു നില്‍ക്കുന്ന ഇടത്, വലത് മുന്നണികള്‍ക്കെതിരേയും ജനകീയ ബദലാണ് എസ്ഡിപിഐ മുന്നോട്ട് വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ 22 സ്ഥാനാര്‍ഥികളുടെ പട്ടിക എസ്ഡിപിഐ പുറത്തുവിട്ടിരുന്നു.

Most Popular