Thursday, September 23, 2021
Home News Kerala പത്തനംതിട്ട നഗരസഭയില്‍ എല്‍ഡിഎഫിനും തിരുവല്ലയില്‍ യുഡിഎഫിനും എസ്ഡിപിഐ പിന്തുണ

പത്തനംതിട്ട നഗരസഭയില്‍ എല്‍ഡിഎഫിനും തിരുവല്ലയില്‍ യുഡിഎഫിനും എസ്ഡിപിഐ പിന്തുണ

പത്തനംതിട്ട: എസ്ഡിപിഐ പിന്തുണയോടെ മല്‍സരിച്ച് വിജയിച്ച സ്വതന്ത്രയുടെ പിന്തുണയോടെ പത്തനംതിട്ട നഗരസഭയില്‍ എല്‍ഡിഎഫ് ഭരണ സമിതി അധികാരത്തിലെത്തി. പത്തുവര്‍ഷത്തിനു ശേഷമാണ് നഗരസഭയുടെ ഭരണം എല്‍ഡിഎഫിന് ലഭിക്കുന്നത്. എസ് ഡിപിഐ സ്വതന്ത്ര ആമിന ഹൈദരാലി വൈസ് ചെയര്‍പേഴ്സനാവും. മൂന്ന് എസ്ഡിപിഐ അംഗങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. ഇവരുടെ നിലപാടും നിര്‍ണായകമായി. പത്തനംതിട്ട നഗരസഭയില്‍ 32 അംഗങ്ങളാണുള്ളത്. എല്‍ഡിഎഫിനും യുഡിഎഫിനും 13 സീറ്റുകള്‍ വീതമാണ് ലഭിച്ചത്. രണ്ട് കോണ്‍ഗ്രസ് വിമതരും വിജയിച്ചു. ആമിനയുടെയും കോണ്‍ഗ്രസ് സ്വതന്ത്ര കൗണ്‍സിലര്‍മാരുടെയും പിന്തുണ ലഭിച്ചതോടെയാണ് എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചത്. ആകെ 16 അംഗങ്ങളുടെ പിന്തുണയാണ് ഇപ്പോള്‍ നഗരസഭയില്‍ എല്‍ഡിഎഫിനുള്ളത്. സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ എല്‍ഡിഫിലെ ടി സക്കീര്‍ ഹുസൈന്‍ പത്തനംതിട്ട നഗരസഭാ ചെയര്‍മാനാവും.

അതേ സമയം പത്തനംതിട്ട ജില്ലയിലെ തിരുവല്ല നഗരസഭയില്‍ എസ്ഡിപിഐ അംഗത്തിന്റെ പിന്തുണ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചു. എസ്ഡിപിഐ അംഗം സബിത സലീമിന്റേതടക്കം രണ്ട് അംഗങ്ങളുടെ അധിക പിന്തുണയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. ഇതോടെ യുഡിഎഫിന്റെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസ് അംഗം ബിന്ദു ജയകുമാര്‍ വിജയിച്ചു.

Most Popular