Monday, May 10, 2021
Home News Kerala മഞ്ചേശ്വരത്ത് എസ്ഡിപിഐ പിന്തുണ ലീഗിന്; ബിജെപിയെ പരാജയപ്പെടുത്തുക ലക്ഷ്യം

മഞ്ചേശ്വരത്ത് എസ്ഡിപിഐ പിന്തുണ ലീഗിന്; ബിജെപിയെ പരാജയപ്പെടുത്തുക ലക്ഷ്യം

കാസര്‍കോഡ്: മഞ്ചേശ്വരം മണ്ഡലത്തില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കാന്‍ എസ്ഡിപിഐ തീരുമാനം. മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രനെതിരേ ജയസാധ്യത കൂടുതലുള്ളയാള്‍ എന്നത് പരിഗണിച്ചാണ് ലീഗ് സ്ഥാനാര്‍ഥി എ കെ എം അഷ്റഫിനെ പിന്തുണയ്ക്കുന്നത്. വരും ദിവസങ്ങളില്‍ മുസ്ലിം ലീഗിനുവേണ്ടി എസ്ഡിപിഐ പ്രവര്‍ത്തകര്‍ സജീവമായി പ്രചാരണ രംഗത്ത് ഉണ്ടാകുമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ സലാം പറഞ്ഞു.

കാസര്‍കോഡ് ജില്ലയിലെ തന്നെ എസ്ഡിപിഐയുടെ ശക്തി കേന്ദ്രമാണ് മഞ്ചേശ്വരം. തദ്ദേശ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ ഇവിടെ ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവച്ചിരുന്നു. ബിജെപിക്ക് സാധ്യത കല്‍പ്പിക്കപ്പെുന്ന മണ്ഡലം എന്ന നിലയ്ക്കാണ് എസ്ഡിപിഐ ഇവിടെ സ്ഥാനാര്‍ഥിയെ നിര്‍ത്താതിരുന്നതെന്ന് പാര്‍ട്ടി ഭാരവാഹികള്‍ പറഞ്ഞു.

അതേ സമയം, എസ്ഡിപിഐ പിന്തുണ സ്വീകരിക്കുന്നതില്‍ മുല്ലപ്പള്ളിയും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നിലപാട് വ്യക്തമാക്കണമെന്ന് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. എന്നാല്‍, മഞ്ചേശ്വരത്ത് എസ്ഡിപിഐയുടെ പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി പി ബാവ ഹാജി വ്യക്തമാക്കി.
ALSO WATCH

Most Popular