Wednesday, August 4, 2021
Home News Kerala കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

കണ്ണൂര്‍: കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. കണ്ണവം സ്വദേശി സയ്യിദ് സലാഹുദ്ദീന്‍(30) ആണ് വെട്ടേറ്റ് മരിച്ചത്. സഹോദരിമാരൊടൊപ്പം കാറില്‍ വീട്ടിലേക്കു പോവുമ്പോഴായിരുന്നു അക്രമം. ബൈക്കില്‍ പിന്നിലെത്തിയ അക്രമികള്‍ കാറിലിടിക്കുകയായിരുന്നു. തുടര്‍ന്ന് സലാഹുദ്ദീന്‍ കാറില്‍ നിന്ന് പുറത്തിറങ്ങി സംഭവം അന്വേഷിക്കുന്നതിനിടെയായിരുന്നു അക്രമം. ചിറ്റാരിപ്പറമ്പിനടുത്ത് ചുണ്ടയില്‍ ആണ് സംഭവം. നാട്ടുകാരാണ് പരിക്കേറ്റ സലാഹുദ്ദീനെ ആശുപത്രിയിലെത്തിച്ചത്.

ഗരുതരമായി പരിക്കേറ്റ സലാഹുദ്ദീനെ തലശ്ശേരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തല വെട്ടിപ്പിളര്‍ന്ന നിലയിലാണ്. എബിവിപി പ്രവര്‍ത്തകനായ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസിലെ ഏഴാം പ്രതിയാണ് സലാഹുദ്ദീനെന്ന് പോലിസ് പറയുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നു. മൃതദേഹം തലശ്ശേരി ആശുപത്രിയില്‍.

Most Popular