തിരുവനന്തപുരം: വിദേശത്തേക്ക് ജോലിക്ക് പോകേണ്ടവര്‍ക്ക് രണ്ടാം ഡോഡ് വാക്സിന് വേഗത്തില്‍ നല്‍കുന്നതിന് സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
കോവിഷീല്‍ഡിന്റെ രണ്ടാമത്തെ ഡോസ് 84 ദിവസം കഴിഞ്ഞാണ് നിലവില്‍ നല്‍കുന്നത്. എന്നാല്‍, വിദേശത്തേക്ക് പോകേണ്ടവര്‍ക്ക് രണ്ടാം ഡോസ് ലഭിച്ചില്ലെങ്കില്‍ പ്രയാസം നേരിടും. അത്തരക്കാര്‍ക്ക് നിലവിലുള്ള സമയക്രമം പരിഗണിക്കാതെ നേരത്തെ തന്നെ രണ്ടാം ഡോസ് വാക്സിന് നല്‍കാനുള്ള സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോവാക്സിന് വിദേശത്ത് അംഗീകാരമില്ലാത്തതിനാല്‍ അത് എടുത്തവര്‍ക്ക് വിദേശത്തേക്ക് പോകാന്‍ പ്രയാസം നേരിടും. കോവാക്സിന് അംഗീകാരം ലഭിക്കാന്‍ ലോകാരോഗ്യസംഘടനയുമായി കേന്ദ്ര സര്‍ക്കാര്‍ ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ALSO WATCH