തിരുവനന്തപുരം: ശേഷിക്കുന്ന ആറിടത്തെ സ്ഥാനാര്‍ഥികളെ കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. വട്ടിയൂര്‍ക്കാവില്‍ വീണ നായര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. പി സി വിഷ്ണുനാഥ് കുണ്ടറയില്‍ മത്സരിക്കും. ടി സിദ്ദിഖ് കല്‍പറ്റയിലും വി വി പ്രകാശ് നിലമ്പൂരും ഫിറോസ് കുന്നംപറമ്പില്‍ തവനൂരിലും സ്ഥാനാര്‍ഥിയാകും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ മുസ്ലിം പ്രാതിനിധ്യം കുറഞ്ഞതിനെ ചൊല്ലി ആരോപണമുയര്‍ന്ന പശ്ചത്താലത്തില്‍ ആ പരാതി കൂടി പരിഹരിക്കുന്ന രീതിയിലാണ് ബാക്കി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.
പട്ടാമ്പിയില്‍ റിയാസ് മുക്കോളിയാണ് സ്ഥാനാര്‍ഥി. സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി തര്‍ക്കങ്ങളുണ്ടായ ഇരിക്കൂറില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ മാറ്റില്ല. ഇവിടെ സജീവ് ജോസഫ് തന്നെ മല്‍സരിക്കും. ധര്‍മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് യുഡിഎഫ് പിന്തുണ നല്‍കിയേക്കും. പിന്തുണ കിട്ടിയാല്‍ സ്വീകരിക്കുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ വ്യക്തമാക്കിയിരുന്നു.
ALSO WATCH