Wednesday, July 28, 2021
Home News Kerala സീരിയല്‍ നടന്‍ ശബരിനാഥ് ഹൃദയാഘാതം മൂലം നിര്യാതനായി

സീരിയല്‍ നടന്‍ ശബരിനാഥ് ഹൃദയാഘാതം മൂലം നിര്യാതനായി

തിരുവനന്തപുരം: പ്രശസ്ത സീരിയല്‍ നടന്‍ ശബരിനാഥ് അന്തരിച്ചു. 43 വയസായിരുന്നു. തിരുവനന്തപുരം കോവളം സ്വദേശി ആണ്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് സൂചന.

സ്വാമി അയ്യപ്പന്‍, പാടാത്ത പൈങ്കിളി, സ്ത്രീപഥം അടക്കം നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

സാഗരം സാക്ഷി എന്ന സീരിയലിന്റെ സഹനിര്‍മ്മാതാവ് കൂടിയായിരുന്നു ശബരിനാഥ്. പാടാത്ത പൈങ്കിളി ഉള്‍പ്പടെയുള്ള സീരിയലുകളില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ് ശബരിനാഥിന്റെ അപ്രതീക്ഷിത മരണം.

Most Popular