Sunday, September 25, 2022
HomeNewsKeralaപീഡന പരാതിയില്‍ കോഴിക്കോട് സ്വദേശിയായ പ്രവാസിക്കെതിരേ കേസ്

പീഡന പരാതിയില്‍ കോഴിക്കോട് സ്വദേശിയായ പ്രവാസിക്കെതിരേ കേസ്

നാദാപുരം: യുവതിയുടെ പരാതിയില്‍ നാദാപുരം പോലിസ് കോഴിക്കോട് ജില്ലക്കാരനായ പ്രവാസിക്കെതിരെ കേസെടുത്തു. കുയ്‌തേരിയിലെ മജീദിനെതിരെയാണ് കേസ്. വയനാട്ടിലെ റിസോര്‍ട്ടില്‍ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമാണെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.

എന്നാല്‍, ബിസിനസുമായി ബന്ധപ്പെട്ട് യുവതിയും ഭര്‍ത്താവും പണം നല്‍കാതെ വഞ്ചിച്ചതിനെ തുടര്‍ന്ന് നിയമനടപടികള്‍ ആരംഭിച്ചതിന്റെ പ്രതികാരമാണ് പരാതിയെന്ന് പ്രവാസി പറഞ്ഞു.

Most Popular