Sunday, June 20, 2021
Home News Kerala ശവ്വാല്‍ മാസപ്പിറവി ദൃശ്യമായാല്‍ അറിയിക്കണം: കോഴിക്കോട് മുഖ്യ ഖാദി

ശവ്വാല്‍ മാസപ്പിറവി ദൃശ്യമായാല്‍ അറിയിക്കണം: കോഴിക്കോട് മുഖ്യ ഖാദി

കോഴിക്കോട്: ചൊവ്വാഴ്ച സൂര്യാസ്തമയത്തിനുശേഷം ശവ്വാല്‍ മാസപ്പിറവി ദൃശ്യമായാല്‍ അറിയിക്കണമെന്ന് കോഴിക്കോട് മുഖ്യഖാദി കെ വി ഇമ്പിച്ചഹമ്മദ് ഹാജി പറഞ്ഞു. ഫോണ്‍: 9895271685.

അതേ സമയം, റമദാന്‍ 29 ചൊവ്വാഴ്ച സൂര്യന്‍ അസ്തമിക്കുന്നതിന് 16 മിനിറ്റ് മുന്‍പ് ചന്ദ്രന്‍ അസ്തമിക്കുന്നതിനാല്‍ അന്നേ ദിവസം ശവ്വാല്‍ പിറവി ഉണ്ടാവുകയില്ലെന്നും റമദാന്‍ 30 പൂര്‍ത്തിയാക്കി 13ന് വ്യാഴാഴ്ച ശവ്വാല്‍ ഒന്ന് ആയിരിക്കുമെന്നും കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് പ്രഫ. അബ്ദുല്‍ ഹമീദ് മദീനിയും ജനറല്‍ സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖിയും അറിയിച്ചു.

Most Popular