Thursday, July 29, 2021
Home News Kerala ശോഭാ സുരേന്ദ്രന്‍ എവിടെ? അവരോട് തന്നെ ചോദിക്കണമെന്ന് ബിജെപി

ശോഭാ സുരേന്ദ്രന്‍ എവിടെ? അവരോട് തന്നെ ചോദിക്കണമെന്ന് ബിജെപി

തിരുവനന്തപുരം: അടുത്ത കാലത്ത് വരെ ബിജെപിയുടെ സമരമുഖങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും പ്രധാനസാന്നിധ്യമായ ശോഭാ സുരേന്ദ്രന്‍ എവിടെയാണ് അപ്രത്യക്ഷമായത്. എന്നാല്‍, ശോഭാസുരേന്ദ്രന്‍ പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നുവെന്നും അവരെ ആരും ഒഴിവാക്കിയിട്ടില്ലെന്നുമാണ് ബിജെപി സംസ്ഥാന നേതൃത്വം പറയുന്നത്. ഏഴുമാസത്തിലേറെയായി ശോഭാസുരേന്ദ്രന്‍ പൊതുരംഗത്ത് സജീവമാകാത്തതിന് കാരണം അവരോട് തന്നെ ചോദിക്കണമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.

ബിജെപിയുടെ സമരപരിപാടികളിലെയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെയും മുഖ്യസാന്നിധ്യമായിരുന്നു ശോഭാസുരേന്ദ്രന്‍. പാര്‍ട്ടി സംസ്ഥാന അധ്യക്ഷപദത്തിലേക്ക് ശോഭാസുരേന്ദ്രന്റെ പേരും പറഞ്ഞുകേട്ടിരുന്നു.

കെ സുരേന്ദ്രന്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി വന്നതിന് പിന്നാലെയാണ് ശോഭ പൊതുപരിപാടികളില്‍ നിന്ന് അപ്രത്യക്ഷമായത്. സംസ്ഥാന സമിതി പുന:സംഘടിപ്പിച്ചപ്പോള്‍ ശോഭക്ക് വൈസ് പ്രസിഡന്റ് പദവിയാണ് നല്‍കിയത്. ടെലിവിഷന്‍ ചര്‍ച്ചകളിലെയും നിത്യസാന്നിധ്യമായിരുന്ന ശോഭ ഏഴുമാസമായി അതിലും പങ്കെടുക്കുന്നില്ല.

Most Popular