തൊടുപുഴ: മഴ നിര്‍ത്താതെ പെയ്യുന്ന പശ്ചാത്തലത്തില്‍ ഇടുക്കി ജലസംഭരണിയുടെ(idukki reservoir) ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്താന്‍(cheruthoni dam shutter lifting) തീരുമാനം. നാളെ രാവിലെ 11 മണിക്ക് രണ്ടു ഷട്ടറുകള്‍ 50 സെ.മീ വീതം ഉയര്‍ത്താനാണ് തീരുമാനിച്ചുള്ളത്. ഇന്ന് വൈകീട്ട് ആറു മണിയോടെ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാലാണ് ജില്ലാ ഭരണകൂടത്തിന്റെ അടിയന്തര തീരുമാനം.
നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 2397.38 അടിയായി ഉയര്‍ന്നു. സംഭരണ ശേഷിയുടെ 94 ശതമാനം വരും ഇത്. നാളെ രാവിലെ ഏഴു മണിയോടെ അപ്പര്‍ റൂള്‍ ലെവലായ 2398.86 അടിയില്‍ ജലനിരപ്പ് എത്തുമെന്നാണ് കണക്കുകൂട്ടുന്നത്. ഈ സാഹചര്യത്തിലാണ് അണക്കെട്ട് തുറക്കാന്‍ തീരുമാനിച്ചത്. 2403 അടിയാണ് ഇടുക്കി ജല സംഭരണിയുടെ പൂര്‍ണ സംഭരണശേഷി.
65ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം. സര്‍ക്കാരും അധികാരികളും നല്‍കുന്ന നിര്‍ദ്ദേശങ്ങളോട് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ല കലക്ടര്‍ അഭ്യര്‍ഥിച്ചു.
ALSO WATCH