മലപ്പുറം: ഹഥ്റസില്‍ ബലാല്‍സംഗം ചെയ്തു കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള യാത്രക്കിടെ യുപി പോലിസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പനെ വീട്ടിലേക്ക് കൊണ്ടുവന്നു. രോഗിയായ മാതാവിനെ കാണുന്നതിന് സുപ്രിം കോടതി അനുവദിച്ച അഞ്ചു ദിവസത്തെ ജാമ്യപ്രകാരമാണ് സിദ്ദീഖ് വീട്ടിലെത്തിയത്. യു പി പോലിസിന്റെ സുരക്ഷയിലാണ് സിദ്ദീഖ് കാപ്പനെ മലപ്പുറം വേങ്ങരയിലെ വീട്ടിലെത്തിച്ചത്.
കര്‍ശന വ്യവസ്ഥയോടെയാണ് കഴിഞ്ഞി ദിവസം കോടതി സിദ്ദീഖിന് ജാമ്യം അനുവദിച്ചത്. കുടുംബാംഗങ്ങളെയല്ലാതെ മറ്റാരെയും കാണാന്‍ സിദ്ദീഖിന് അനുവാദമില്ല. ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഉമ്മയെ കാണുന്നതിന് വേണ്ടിയാണ് ഇടക്കാല ജാമ്യം തേടിയത്. ഇതിനെ യുപി സര്‍ക്കാര്‍ അഭിഭാഷകന് ശക്തമായി എതിര്‍ത്തെങ്കിലും സുപ്രിം കോടതി അവഗണിക്കുകയായിരുന്നു.