Tuesday, April 13, 2021
Home News Kerala ഗായിക മഞ്ജുഷയുടെ സ്‌കൂട്ടറിനെ മരണം പിന്തുടരുന്നു; പിതാവിന്റെ മരണവും അതേ വാഹനത്തില്‍ സഞ്ചരിക്കവേ

ഗായിക മഞ്ജുഷയുടെ സ്‌കൂട്ടറിനെ മരണം പിന്തുടരുന്നു; പിതാവിന്റെ മരണവും അതേ വാഹനത്തില്‍ സഞ്ചരിക്കവേ

കൊച്ചി: അന്തരിച്ച ഗായികയും നര്‍ത്തകിയുമായ മഞ്ജുഷയുടെ വാഹനത്തെ ദുരന്തം പിന്തുടരുന്നു. മൂന്ന് വര്‍ഷം മുന്‍പ് മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്‌കൂട്ടറില്‍ സഞ്ചരിക്കവേ പിതാവ് മോഹന്‍ദാസും വാഹനാപകടത്തില്‍ മരിച്ചു. പെരുമ്പാവൂര്‍ പുല്ലുവഴിയിലായിരുന്നു അപകടം. സ്‌കൂട്ടറില്‍ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. വാഹനം പിന്നീട് പോലീസ് പിടിച്ചെടുത്തു.

2018 ലാണ് മഞ്ജുഷയുടെ മരണത്തിനു കാരണമായ അപകടം നടന്നത്. മഞ്ജുഷ സഞ്ചരിച്ച സ്‌കൂട്ടറില്‍ മിനിലോറിയിടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞ മഞ്ജുഷ പിന്നീട് മരണത്തിന് കീഴടങ്ങി. മരിക്കുമ്പോള്‍ ഇരുപത്തിയാറ് വയസായിരുന്നു മഞ്ജുഷയുടെ പ്രായം. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ എംഎ നൃത്ത വിദ്യാര്‍ത്ഥിനിയായിരുന്ന മഞ്ജുഷ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധ നേടുന്നത്.
ALSO WATCH

Most Popular