Saturday, April 10, 2021
Home News Kerala കാസര്‍കോഡ് 16കാരിയെ എട്ടാംക്ലാസ് മുതല്‍ പീഡിപ്പിച്ചു; മദ്‌റസാ അധ്യാപകനായ പിതാവ് ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

കാസര്‍കോഡ് 16കാരിയെ എട്ടാംക്ലാസ് മുതല്‍ പീഡിപ്പിച്ചു; മദ്‌റസാ അധ്യാപകനായ പിതാവ് ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

കാസര്‍കോട്: കാസര്‍കോട് നീലേശ്വരം തൈക്കടപ്പുറത്ത് പതിനാറുകാരിയെ നിരന്തരം പീഡിപ്പിച്ച സംഭവത്തില്‍ മദ്‌റസാ അധ്യാപകനായ പിതാവ് അടക്കം നാല് പേര്‍ പിടിയില്‍. നീലേശ്വരം സ്വദേശികളായ റിയാസ്, മുഹമ്മദലി, പുഞ്ചാവി സ്വദേശി ഇജാസ് എന്നിവരാണ് പിടിയിലായത്.

പിതാവ് കുട്ടിയെ വീട്ടില്‍ വച്ചാണ് നിരന്തരം പീഡിപ്പിച്ചിരുന്നത്. എട്ടാംക്ലാസ് മുതല്‍ പിതാവ് പീഡിപ്പിച്ചിരുന്നുവെന്ന് പെണ്‍കുട്ടി മൊഴിനല്‍കിയിട്ടുണ്ട്. കുട്ടി തന്നെയാണ് നീലേശ്വരം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. കുട്ടിയുടെ അച്ഛനെതിരെ മുമ്പും പോക്‌സോ കേസുണ്ട്.

പീഡന വിവരം അമ്മയക്ക് അറിയാമായിരുന്നു എന്നും കുട്ടിയുടെ മൊഴിയിലുണ്ട്. ഇവരെയും പ്രതി ചേര്‍ത്തേക്കും. കുട്ടിയുടെ ഗര്‍ഭം ഒരുതവണ അലസിപ്പിച്ചിരുന്നു. ഇതറിഞ്ഞ കുട്ടിയുടെ അമ്മാവനാണ് പൊലീസില്‍ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടത്. അമ്മാവന്റെ സംരക്ഷണയിലാണ് കുട്ടി ഇപ്പോള്‍. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും. തുടര്‍ന്ന് ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റിന് മുമ്പില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തും. പിതാവ് തന്നെയാണ് മകളെ മറ്റുള്ളവര്‍ക്ക് കാഴ്ച്ചവച്ചതെന്നാണു സംശയിക്കുന്നത്.

Most Popular