Sunday, December 5, 2021
HomeNewsKeralaയാത്രക്കാരന്‍ പുകവലിച്ചു; നേത്രാവതി ട്രെയിന്‍ തിരൂരില്‍ നിന്നു

യാത്രക്കാരന്‍ പുകവലിച്ചു; നേത്രാവതി ട്രെയിന്‍ തിരൂരില്‍ നിന്നു

തിരൂര്‍: ട്രെയിനിനുള്ളിലെ യാത്രക്കാരന്റെ പുകവലി കാരണം മുഴുവന്‍ യാത്രക്കാരും പുലിവാല് പിടിച്ചു. പുകയുടെ സാന്നിധ്യം അറിയാനുള്ള ആധുനിക രീതിയിലുള്ള പുത്തന്‍ ട്രെയിന്‍ കോച്ചുകളിലെ സംവിധാനം മൂലമാണ് ട്രെയിന്‍ മുന്നോട്ട് നീങ്ങാനാവാതെ നിര്‍ത്തിയിടേണ്ടി വന്നത്.

എച്ച്എല്‍ബി റേക്കുകകളുള്ള എസി കോച്ചിനുള്ളില്‍ കഴിഞ്ഞ ദിവസം യാത്രക്കാരന്‍ പുകവലിച്ചതിനെ തുടര്‍ന്നാണ് നേത്രാവതി എക്സ്പ്രസ് തിരൂരില്‍ നിന്നത്. തീയോ പുകയോ ഉയരുമ്പോഴാണ് ട്രെയിന്‍ ഈ രീതിയില്‍ നില്‍ക്കുന്നത്. വിശദമായ പരിശോധന അധികൃതര്‍ നടത്തിയെങ്കിലും എവിടേയും തീയും പുകയും കണ്ടെത്താനായില്ല.

തീയും പുകയും കണ്ടെത്തുന്ന ഡിറ്റക്ടറിന് സമീപത്ത് നിന്ന് ആരോ പുകച്ചതാണെന്ന് പിന്നീട് മനസ്സിലായി. പുകയും തീയും തിരിച്ചറിയുന്ന സംവിധാനം നിലവില്‍ എച്ച്എല്‍ബി റേക്കുകളുള്ള എല്ലാ എസി കോച്ചുകളിലും ഘടിപ്പിച്ചിട്ടുണ്ട്. പുകവലിക്കുന്നവര്‍ക്കും കുരുക്ക് വീഴാന്‍ ഈ സംവിധാനം കാരണമാവും.

റെയില്‍വേ സ്റ്റേഷനുകളിലും ഇത്തരത്തിലുള്ള സംവിധാനം ഏര്‍പ്പാടാക്കി വരുന്നുണ്ട്.

Most Popular