Monday, June 14, 2021
Home News Kerala ഇന്ന്​ ചേരുന്ന ബി.ജെ.പി നേതൃയോഗത്തില്‍ ശോഭ സുരേന്ദ്രന്‍ പ​ങ്കെടുക്കില്ല

ഇന്ന്​ ചേരുന്ന ബി.ജെ.പി നേതൃയോഗത്തില്‍ ശോഭ സുരേന്ദ്രന്‍ പ​ങ്കെടുക്കില്ല

കൊച്ചി: ബി.ജെ.പിയിലെ ഗ്രൂപ്പ് പോരിന്റെ തുടര്‍ച്ചയായി ഇന്ന് കൊച്ചിയില്‍ ചേരുന്ന ബി.ജെ.പി നേതൃയോഗത്തില്‍ ശോഭ സുരേന്ദ്രന്‍ പങ്കെടുക്കില്ല. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനോടും പാര്‍ട്ടി നേതൃത്വത്തോടുമുള്ള അഭിപ്രായ ഭിന്നതകള്‍ തുടരുന്ന സാഹചര്യത്തിലാണ് അവര്‍ വിട്ടുനില്‍ക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടിട്ടും ഗ്രൂപ്പ് പോരിന് പരിഹാരമായില്ലെന്ന് ഇതിലൂടെ വ്യക്തമാകുന്നു.

ഗ്രൂപ് പോരുകളിലൂടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തരുതെന്ന മുന്നറിയിപ്പാണ് ബി.ജെ.പി ദേശീയ നേതൃത്വവും ആര്‍.എസ്.എസും നല്‍കുന്നത്. അതിനനുസരിച്ചുള്ള മുന്നറിയിപ്പാകും യോഗത്തിലും നേതൃത്വം നല്‍കുക. തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനാണ് ബി.ജെ.പി സംസ്ഥാന ഭാരവാഹി യോഗം ചേരുന്നത്. അതിനൊപ്പം പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക കൂടി ലക്ഷ്യമുണ്ട്.

അതേസമയം പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ ഭിന്നതകള്‍ സ്വാഭാവികമാണെന്ന് ബി.ജെ.പി നേതാവ് സി.പി രാധകൃഷ്ണന്‍ പറഞ്ഞു. ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കാന്‍ ശോഭ സുരേന്ദ്രനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി നേതാവാണ് സി.പി രാധകൃഷ്ണന്‍.

Most Popular