Saturday, July 31, 2021
Home News Kerala കോവിഡ് ദുരിതബാധിതര്‍ക്ക് ആശ്രയമായിരുന്ന സന്നദ്ധപ്രവര്‍ത്തകന്‍ ബൈക്ക് യാത്രയ്ക്കിടെ കുഴഞ്ഞു വീണു; കോവിഡ് ഭീതിയില്‍ അടുക്കാന്‍ തയ്യാറാകാതെ...

കോവിഡ് ദുരിതബാധിതര്‍ക്ക് ആശ്രയമായിരുന്ന സന്നദ്ധപ്രവര്‍ത്തകന്‍ ബൈക്ക് യാത്രയ്ക്കിടെ കുഴഞ്ഞു വീണു; കോവിഡ് ഭീതിയില്‍ അടുക്കാന്‍ തയ്യാറാകാതെ പരിസരവാസികള്‍; ഒടുവില്‍ ആശുപത്രിയിലേക്കുള്ള വഴിയില്‍ മരിച്ചു

കോഴിക്കോട്: സന്നദ്ധപ്രവര്‍ത്തകനും ഹാം റേഡിയോ ഓപ്പറേറ്ററുമായ കാപ്പാട് അറബിത്താഴ എ ടി അഷ്റഫ് (48) ബൈക്ക് യാത്രയ്ക്കിടെ കുഴഞ്ഞുവീണുമരിച്ചു. കോഴിക്കോട് സരോവരത്തിന് സമീപം നടപ്പാതയില്‍ തളര്‍ന്നുകിടന്ന ഇദ്ദേഹത്തെ കോവിഡ് ഭീതികാരണം ആശുപത്രിയിലെത്തിക്കാന്‍ ആദ്യമാരും തയ്യാറായില്ലെന്ന് പരാതിയുണ്ട്. പിന്നീട് പരിചയക്കാരെത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ലോക്ഡൗണ്‍ കാലത്ത് നിരവധിപേര്‍ക്ക് മരുന്നെത്തിക്കാനും പ്രളയ-പ്രകൃതിദുരന്ത സമയത്ത് രക്ഷാപ്രവര്‍ത്തനത്തിലും മുന്‍പന്തിയിലുണ്ടായിരുന്നു.

ഫയര്‍ ആന്റ് റെസ്‌ക്യൂ സിവില്‍ ഡിഫന്‍സ് ഫോഴ്സിന്റെ റീജ്യനല്‍ ചീഫ് വാര്‍ഡനും റെഡ്ക്രോസ് പ്രവര്‍ത്തകനുമായിരുന്നു. ദുരന്തനിവാരണ പ്രവര്‍ത്തനത്തിലും മറ്റ് സേവനപ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.

പിതാവ്: ചെറുവലത്ത് പരേതനായ മൂസ. മാതാവ്: കുട്ടിബി. ഭാര്യ: സുബൈദ. മക്കള്‍: മുഹമ്മദ് യാസിന്‍ മാലിക്, ഫാത്തിമ നിലൂഫര്‍ മാലിക്.

Most Popular