Tuesday, May 18, 2021
Home News Kerala തൃശൂരില്‍ അന്ധനായ പിതാവിനെ മകന്‍ വെട്ടിക്കൊന്നു

തൃശൂരില്‍ അന്ധനായ പിതാവിനെ മകന്‍ വെട്ടിക്കൊന്നു

തൃശൂര്‍: ദേശമംഗലം തലശേരിയില്‍ അന്ധനായ പിതാവിനെ മകന്‍ വെട്ടിക്കൊന്നു. കുടുംബവഴക്കാണ് കൊലപാതകത്തിലേക്കു നയിച്ചത്. പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

തൃശൂര്‍ ദേശമംഗലം തലശേരി ശൗര്യംപറമ്പില്‍ മുഹമ്മദാണ് കൊല്ലപ്പെട്ടത്. എഴുപത്തിയേഴ് വയസായിരുന്നു. മകന്‍ ജമാല്‍ ആണ് കൊല നടത്തിയത്. മുപ്പത്തിയൊന്ന് വയസുണ്ട്. നെഞ്ചിലും കഴുത്തിലുമായി ഏഴു വെട്ടുകള്‍ ഉണ്ടായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കാഴ്ചയില്ലാത്ത മുഹമ്മദ് മകന്റെ കുടുംബത്തോടൊപ്പമായിരുന്നു താമസം. ഇരുവരും തമ്മില്‍ പലപ്പോഴും വഴക്കുണ്ടാകുമായിരുന്നു. അച്ഛനെ വെട്ടിയ വിവരം മകന്‍ തന്നെയാണ് അയല്‍വാസികളോട് പറഞ്ഞത്. പോലിസ് എത്തുമ്പോഴേക്കും മുഹമ്മദ് മരിച്ചിരുന്നു. ജമാലിന്റെ ഭാര്യയും മക്കളും സ്ഥലത്തില്ലാതിരുന്ന സമയത്താണ് സംഭവം.

Most Popular